വരൻ വധുവിനു വാങ്ങി നൽകിയ ലഹങ്ക ഇഷ്ടപ്പെടാത്തതിൽ പ്രതിഷേധിച്ച് വധു വിവാഹത്തിൽ നിന്നും പിന്മാറി. വധു ഉന്നയിക്കുന്ന പ്രധാന ആരോപണം ലഹങ്കയുടെ നിറവും ഡിസൈനും വളരെയധികം ഇഷ്ടപ്പെട്ടു എങ്കിലും ലഹങ്ക വളരെ ചീപ്പ് ആയിപ്പോയി എന്നാണ് യുവതി പറയുന്നത്. വില താൻ പ്രതീക്ഷിത്രത്തോളം എത്തിയില്ലെന്ന് വധു പറയുന്നു. അതേസമയം ഇതുപോലെയുള്ള നിസ്സാരമായ കാര്യങ്ങൾക്ക് വിവാഹം വേണ്ടെന്ന് വെക്കരുത് എന്ന് ബന്ധുക്കളും മറ്റും പറഞ്ഞു നോക്കിയെങ്കിലും യുവതി അത് വക വെച്ചില്ല.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. വരൻ അൽമോറ സ്വദേശി ആണ്. ഇയാൾ വധുവിന് അണിയാൻ വേണ്ടി ലക്നൗവിൽ നിന്നാണ് പുതിയ ഫാഷനിൽ ഉള്ള ലഹങ്ക വാങ്ങിയത്. ഈ ലഹങ്കയ്ക്ക് 10000 രൂപ ആയിരുന്നു. വില കുറഞ്ഞ ലഹങ്ക ഉപയോഗിക്കാൻ തനിക്ക് താല്പര്യം ഇല്ലെന്ന് പറഞ്ഞാണ് യുവതി വിവാഹത്തിൽ നിന്ന് പിന്മാറിയത്. ഇത്ര വിലക്കുറവുള്ള ഒരു വസ്ത്രം വാങ്ങി നൽകിയ ഒരാളുമായി കുടുംബ ജീവിതം നയിക്കാൻ താൻ ഒരുക്കമല്ലെന്ന് യുവതി തീർത്തു പറഞ്ഞു.
വിവാഹം നടത്തുന്നതിന് ഇരു വീട്ടുകാരും എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ നടത്തിയിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറരുത് എന്ന് യുവതിയോട് പലരും പറഞ്ഞു നോക്കിയെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ യുവതി തയ്യാറായില്ല.
നിശ്ചയിച്ചുറപ്പിച്ച വിവാഹം ബോധപൂർവം മുടക്കി എന്ന് ആരോപിച്ച് വരന്റെ ബന്ധുക്കൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. രണ്ടു കൂട്ടരേയും പോലീസ് വിളിച്ചുവരുത്തി പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും ആ ശ്രമം ഫലം കണ്ടില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് പോലും രൂക്ഷമായ വാദപ്രതിവാദമാണ് ഉണ്ടായത്. നിയമപരമായി നടപടി നേരിടേണ്ടി വരും എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതോടെ ഒരു വിധത്തില്‍ ഒത്തുതീർപ്പിന് സമ്മതിക്കുകയായിരുന്നു.