ഇന്ന് ലോകത്തുള്ള ഏറ്റവും ജനപ്രിയ വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. യൂട്യൂബിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനം വളരെ വലുതാണ്. നിരവധി പേരാണ് ഈ മേഖലയിലൂടെ കോടികൾ കൊയ്യുന്നത്. ഇന്ത്യയിൽ യൂട്യൂബിലൂടെ കോടികൾ കൊയ്യുന്ന ചിലരുണ്ട്. ഇവരില്‍ ചിലരെ നമുക്കൊന്ന് പരിചയപ്പെടാം.
അജയ് നഗർ..
കാരിമിനാറ്റി എന്ന പേരിൽ അറിയപ്പെടുന്ന അജയ് നഗര്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ യൂട്യൂബര്‍മാരിൽ ഒരാളാണ്. ഇയാൾക്ക് 35 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരാണ് ഇയാള്‍ക്കുള്ളത്. അടുത്തിടെ പുറത്തു വന്ന ഒരു കണക്കനുസരിച്ച് ഇയാളുടെ ആസ്തി 3.5 മില്യൺ ഡോളറാണ്. അജയ് നഗർ പ്രധാനമായും റോസ്റ്റിങ് വീഡിയോസ് ആണ് ചെയ്യാറുള്ളത്. ഇതിന് നിരവധി കാഴ്ചക്കാരും ഉണ്ട്.
ഭുവൻ ബാമും അജയ് നഗറിനെ പോലെ കോടികൾ കൊയ്യുന്ന മറ്റൊരു യൂട്യൂബറാണ്. ഇയാൾക്കും 25 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. ഭുവൻ ആളൊരു ബഹുമുഖ പ്രതിഭയാണ്. ഇദ്ദേഹം ഒരു എഴുത്തുകാരനും, ഗായകനും, ഗാന രചയിതാവുമൊക്കെയാണ്. മൂന്നു മില്യൺ ഡോളറിന്റെ ആസ്തിയാണ് ഇയാൾക്കുള്ളത്.
ആശിഷ് ചന്ദ്രലാനി എന്ന യൂട്യൂബറിനും ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്.കോമഡി വീഡിയോകൾ ചെയ്യുന്നതിലാണ് ഇദ്ദേഹം കൂടുതലായി കോൺസൺട്രേറ്റ് ചെയ്തിട്ടുള്ളത്. ഇദ്ദേഹവും യൂട്യൂബ് എന്ന പ്ലാറ്റ്ഫോമിനെ സമര്‍ത്ഥമായി ഉഓപയോഗിച്ച് കോടികൾ സമ്പാദിക്കുന്നുണ്ട്.
അമിത് ഭാവന, ഗൗരി ചൗധരി തുടങ്ങിയവരും ഇന്ത്യയിലെ പ്രശസ്തരായ യൂട്യൂബേഴ്സ് ആണ്. ഇവരെക്കൂടാതെ യൂട്യൂബ് എന്ന പ്ലാറ്റ്ഫോം ധനാഗമമാര്‍ഗമായി ഉപയോഗിച്ച് കോടികള്‍ സമ്പാദിക്കുന്നുണ്ട്. നിരന്തരം പുതിയ കണ്ടന്‍റുകള്‍ പോസ്റ്റ് യൂ ടൂബിലൂടെ പണം സാമ്പാദിക്കുന്ന നിരവധി പേര്‍ കേരളത്തിലും ഉണ്ട്.