അയാൾ എല്ലാ തെളിവുകളും നശിപ്പിച്ചു. കുറ്റം ചെയ്തുവെന്ന പശ്ചാത്താപം ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല; അന്വേഷണ ഉദ്യോഗസ്ഥർക്കും അമ്പരപ്പ്

ലിവിങ് ടുഗതർ പങ്കാളിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ അഫ്ത്താഫ് അമീൻ എന്ന കുറ്റവാളിക്ക് കുറ്റകൃത്യം ചെയ്തു എന്നതിന്റെ യാതൊരു പശ്ചാത്താപവും  ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു. തെളിവെടുപ്പിൽ ഉടനീളം ഇയാൾ വളരെ സ്വാഭാവികമായാണ് പെരുമാറിയത്. ഒരു സമയത്ത് പോലും ഇയാളുടെ പെരുമാറ്റത്തിലോ സംസാരത്തിലോ കുറ്റബോധം നിഴലിച്ചിരുന്നില്ല . വളരെ സ്വഭാവികമായാണ് ഇയാള്‍ ഓരോ കാര്യങ്ങളും വിശദീകരിച്ചത്.  പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ഫ്ലാറ്റിൽ എത്തിച്ചാണ്  പ്രതിയുടെ  തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

അയാൾ എല്ലാ തെളിവുകളും നശിപ്പിച്ചു. കുറ്റം ചെയ്തുവെന്ന പശ്ചാത്താപം ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല; അന്വേഷണ ഉദ്യോഗസ്ഥർക്കും അമ്പരപ്പ് 1

ഇയാൾ കാമുകിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന് ആവശ്യമായ വസ്തുക്കൾ പല സ്ഥലങ്ങളിൽ നിന്നുമാണ് ഇയാൾ വാങ്ങിയത്. കുറ്റകൃത്യം നടന്നിട്ട് അധികനാൾ ആയതു കൊണ്ട് തന്നെ തെളിവ് കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണെന്ന് അന്വേഷണ സംഘം പറയുന്നു . വളരെ വിദഗ്ധമായി പ്ലാൻ ചെയ്തു നടത്തിയ ഒരു കുറ്റകൃത്യമായതുകൊണ്ട് തന്നെ എല്ലാ തെളിവുകളും സസൂഷ്മം ശേഖരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . കൊലപാതകത്തിന് മുമ്പ് പ്രതി കൃത്യമായി ഗവേഷണം നടത്തിയിരുന്നതായി പോലീസ് പറയുന്നു.

ഓടയിൽ നിന്ന് ലഭിച്ച 13 അസ്ഥികളും കൊല ചെയ്യപ്പെട്ട ശ്രദ്ധയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു . തെളിവെടുപ്പിൽ ഉടനീളം കുറ്റകൃത്യത്തെ കുറിച്ച് വളരെ കൃത്യമായി വിവരണമാണ് അഫ്താബ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
ഒരു ഘട്ടത്തില്‍പ്പോലും പ്രതിയുടെ ഭാഗത്ത് നിന്നും കുറ്റകൃത്യം മറച്ചുവയ്ക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല . തെളിവെടുപ്പിന്റെ എല്ലാ ഘട്ടത്തിലും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായി സഹകരിച്ചു.      

Exit mobile version