ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നതിന് കാരണം വർക്ക് ഔട്ട് അല്ല. വിശദമാക്കി നടൻ സുനിൽ ഷെട്ടി

കഴിഞ്ഞ കുറച്ച് നാളുകളായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിലൂടെ നിരവധി പേരാണ് ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്. അടുത്തിടെയാണ് പ്രമുഖ ബോളിവുഡ് താരം സിദ്ധാന്ത സൂര്യവംശും ജിമ്മില്‍ വര്‍ക്ക് ഔട്ട്  ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരണപ്പെട്ടത്. നേരത്തെ കന്നഡയിലെ സൂപ്പർസ്റ്റാറായ പുനീതി രാജകുമാർ,  സൽമാൻഖാന്റെ ബോഡി ഡബിൾ ആയ സാഗർ പാണ്ഡെ പ്രമുഖ കൊമേഡിയനായ രാജു ശ്രീവാസ്തവ എന്നിവരും വർക്കൌട്ട് ചെയ്യുന്നവരുടെ കുഴഞ്ഞുവീണ് മരണപ്പെട്ടവരാണ്.

ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നതിന് കാരണം വർക്ക് ഔട്ട് അല്ല. വിശദമാക്കി നടൻ സുനിൽ ഷെട്ടി 1

വര്‍ക്ക് ഔട്ട് നടത്തുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള തെറ്റിദ്ധാരണകളും അഭ്യൂഹങ്ങളും നിലവിലുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണമറിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് താരം  സുനിൽ ഷെട്ടി. ജിമ്മിൽ വെച്ച് ഹൃദയസ്തംഭനം ഉണ്ടാകുന്നതിന് പ്രധാന കാരണം വർക്ക് ഔട്ട് അല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ബോളിവുഡ് സിനിമയിലെ ആദ്യത്തെ ഫിറ്റ്നസ് ഫ്രീക്കുകളിൽ ഒരാൾ കൂടിയാണ് സുനിൽ ഷെട്ടി.

ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നതിന് കാരണം വർക്ക് ഔട്ട് അല്ല. വിശദമാക്കി നടൻ സുനിൽ ഷെട്ടി 2

വർക്ക് ഔട്ട് ചെയ്യുന്നവർ കഴിക്കുന്ന സ്റ്റീറോയിഡുകളും ഫുഡ് സപ്ലിമെന്റുകളുമാണ് ഇതിലെ യഥാർത്ഥ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്. സ്റ്റിറോയ്ഡും ഫുഡ് സപ്ലിമെൻറ്സും ധാരാളമായി ഉപയോഗിക്കുമ്പോൾ അത് ഹൃദയ സ്തംഭനത്തിന് കാരണമായേക്കാം. ഒരാൾ എത്ര നേരം ഉറങ്ങുന്നു എന്തുമാത്രം ഭക്ഷണം കഴിക്കുന്നു എന്നിവയും വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു.

ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുകയും നന്നായി ഉറങ്ങുകയും ചെയ്യേണ്ടത് ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്തപക്ഷം ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് സാരമായി തന്നെ ബാധിക്കും. ശരിയായ ഭക്ഷണം എന്നതുകൊണ്ട് താൻ അർത്ഥമാക്കുന്നത് പോഷകസമൃദ്ധമായ ആഹാരമാണെന്നും അല്ലാതെ ഡയറ്റ് അല്ലന്നും നടന്‍ പറയുന്നു . കോവിഡ് വന്നു പോയതിന് ശേഷം എല്ലാവരും ഭക്ഷണ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. 

Exit mobile version