നടി ആക്രമിക്കപ്പെട്ട കേസിൽ വക്കീലന്മാരെ  കൂട്ടു പ്രതികൾ ആക്കണം; വക്കീലന്മാർ കാണിക്കേണ്ട ഒരു എത്തിക്സ് ഉണ്ട്. വിമര്‍ശനം ഉന്നയിച്ച് അഡ്വക്കേറ്റ് ടിബീ മിനി

നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് നശിച്ചതുമായി ബന്ധപ്പെട്ട് ശരത്തിനെ മാത്രമാണോ അറസ്റ്റ് ചെയ്യേണ്ടതെന്ന് മിനി ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ വക്കീലന്മാരെ  കൂട്ടു പ്രതികൾ ആക്കണം; വക്കീലന്മാർ കാണിക്കേണ്ട ഒരു എത്തിക്സ് ഉണ്ട്. വിമര്‍ശനം ഉന്നയിച്ച് അഡ്വക്കേറ്റ് ടിബീ മിനി 1

തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂട്ടു പ്രതികളായി വരേണ്ടത് വക്കീലന്മാരാണ്. വക്കീലന്മാർക്ക് ഒരു പ്രിവിലേജ് ഉണ്ട്. അവർ അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാണിക്കേണ്ട ഒരു എത്തിക്സ്  ഉണ്ട്.  എന്നാൽ  അതിൽനിന്നും വിരുദ്ധമായി ഇവിടെ ലഭിക്കുന്ന എല്ലാ തെളിവുകളും പ്രതിഭാഗം വാക്കീലന്മാരുടെ കൈവശമാണ് കൊണ്ടു കൊടുക്കുന്നത്. മാത്രമല്ല ആ തെളിവുകൾ അവിടെ വച്ച് നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. അഭിഭാഷകരമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ അത് പൂർത്തീകരിച്ചിട്ടില്ല. വിചാരണ നടപടികൾ കോടതിയിൽ തുടർന്ന് വരികയാണ്. സായ് ശങ്കർ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. അഭിഭാഷകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മെമ്മറി കാർഡിനുള്ള വിവരങ്ങൾ മായ്ച്ചു കളഞ്ഞത് അഭിഭാഷകർക്ക് പ്രശ്നമാണ്.

സായി ശങ്കർ പറഞ്ഞ പരാതിയിൽ എഫ്ഐആർ ഇട്ട് ആ കാര്യം അന്വേഷിക്കണം. അത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്. രാമൻ പിള്ളക്കെതിരെ കേസെടുക്കാതിരുന്നത്  ഒരിയ്ക്കലും  ശരിയായ പ്രവണത അല്ല എന്നും ഇവർ അഭിപ്രായപ്പെട്ടു. കുറ്റം ആര് ചെയ്താലും അവര്‍ക്കെതിരെ കേസ് എടുക്കണം. 

ഒരു ക്രൈമിൽ ആര് തെളിവ് നശിപ്പിച്ചാലും അത് കുറ്റമാണ്. അവർക്കെതിരെ കേസെടുക്കേണ്ടത് അത്യാവശ്യമാണ്. അഭിഭാഷകർക്കെതിരെ കേസെടുക്കണമെന്ന് അന്വേഷണസംഘം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ച അഭിഭാഷകര്‍ക്കെതിരെ കേസ്സെടുക്കത്തെ മുന്നോട്ട് പോകുന്നത് നിയമ സംവിധാനത്തില്‍ കഴിയില്ലന്നും അവര്‍ പറഞ്ഞു. 

Exit mobile version