നമ്മുടെ ഒപ്പം സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അതിഥിയാണ് മരണം. ജീവിതത്തിലെ ഒരിക്കലും നിഷേധിക്കാനാവാത്ത വിരുന്നുകാരൻ. പ്രിയപ്പെട്ടവരുടെ വേർപാട് വേദനയുണ്ടാക്കുന്നതാണ്. പക്ഷേ അംഗീകരിക്കാതിരിക്കാനാവില്ല. ജനനം മുതൽ തന്നെ മരണം നമ്മുടെ എല്ലാവരുടെയും ഒപ്പമുണ്ട്. എന്നാൽ അവസാന നിമിഷം ഒരാൾ എങ്ങനെയാണ് പെരുമാറുക. ആ സമയത്ത് അവർ എന്താണ് പറയുക. ഇതൊന്നും നമുക്ക് അറിയാവുന്ന കാര്യമല്ല. മരിക്കാനായവർ മാത്രം താമസിക്കുന്ന ഒരു ഹോമിലെ നേഴ്സ് അടുത്തിടെ തൻറെ അനുഭവം തുറന്നു പറയുകയുണ്ടായി. ജൂലി എന്ന നേഴ്സ് തന്റെ instagram അക്കൗണ്ടിലൂടെ ഈ വിവരങ്ങൾ ലോകത്തിനോട് പങ്കുവെച്ചത്.
അഞ്ചുവർഷമായി ഇവർ വാർദ്ധക്യ സഹജമായ അസുഖം മൂലം മരണം കാത്തു കിടക്കുന്ന വയോധിക താമസിക്കുന്ന സ്ഥാപനത്തിൽ ഇവര്‍ ജോലി നോക്കുന്നു. നിരവധി മരണങ്ങൾ ഇവർ നേരിട്ട് കണ്ടിട്ടുണ്ട്. മരണസമയത്ത് ഒപ്പമരുന്നിട്ടുണ്ട്. ആ അനുഭവങ്ങളാണ് ഇവർ ലോകത്തോട് വിശദീകരിച്ചത്.
മരണം എന്ന യാഥാർത്ഥ്യത്തെ കുറിച്ച് മരിക്കാറായവരോട് സംസാരിക്കുകയും അവരുടെ ബന്ധുക്കളെ സമാധാനിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്ന് പറഞ്ഞാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തുന്നത്. മരണം തൊട്ടടുത്ത് എത്തുമ്പോൾ പലരും പറയുന്നത് ഐ ലവ് യു എന്നായിരിക്കും എന്നാണെന്ന് ജൂലി പറയുന്നത്. പലരും മരിക്കാരാവുന്ന സമയത്ത് മുൻപ് മരിച്ചുപോയ അവരുടെ പ്രിയപ്പെട്ട അച്ഛനെയും അമ്മയും വിളിക്കാറുണ്ടെന്ന് ജൂലി പറയുന്നു. കാണുന്നവർക്ക് അവർ നോർമൽ അല്ല എന്ന് തോന്നിയേക്കാം. എന്നാല്‍ അവർ നോർമൽ ആയിട്ട് തന്നെയാണ് പെരുമാറുന്നത്. അവരുടെ ശ്വാസോച്ഛ്വാസത്തിൽ വ്യത്യാസമുണ്ടാവും. തൊലിയുടെ നിറം മാറുകയും ശരീരത്തിൽ ചൂട് കൂടുകയും ചെയ്യും. പലരുടെയും അവസാന നിമിഷങ്ങള്‍ വേദന അനുഭവിക്കാതെയാണ് കടന്നുപോകുന്നതെന്ന് ജൂലി പറയുന്നു.