വിശന്നപ്പോൾ കുറച്ച് ലാവിഷ് ആയി തന്നെ കഴിച്ചു; ബില്ല്  വന്നപ്പോൾ ഒന്നരക്കോടി രൂപ; സാള്‍ട്ട് ബീ പങ്ക് വച്ച വീഡിയോയ്ക്ക് സമൂഹ മാധ്യമത്തില്‍ വ്യാപക വിമർശനം

സമൂഹ മാധ്യമത്തിൽ നിരവധി ആരാധകരുള്ള സെലിബ്രിറ്റി ഷെഫ് ആണ് സാൾട്ട് ബി. ലോകമെങ്ങും ഇയാൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇദ്ദേഹം തുർക്കി സ്വദേശിയാണ്. നുസ്രത്ത് ബുക്ക് ചെ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ  പേര്. ഭക്ഷണം പാകം ചെയ്തതിനു ശേഷം അതിനുമുകളിൽ പ്രത്യേക ശൈലിയിൽ ഉപ്പു വിതറുന്ന ഇയാൾക്ക് ലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. നിരവധി സെലിബ്രിറ്റികൾ ഇദ്ദേഹത്തിൻറെ ആരാധകരാണ്. ഭക്ഷണത്തിനോട് കമ്പമുള്ളവർക്കൊക്കെ ഇദ്ദേഹം താരമാണ്. അക്കൂട്ടത്തില്‍ ലോകപ്രശസ്തരാ നിരവധി പേരുണ്ട്. നുസൂർ ഈറ്റി സ്റ്റീഖ് ഹൗസ് എന്ന പേരിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇയാൾക്ക് റസ്റ്റോറന്റുകൾ ഉണ്ട്. വളരെ വിപുലമായ ഒരു റസ്റ്റോറൻറ് ശൃംഖലയാണ് ഇത്. ഇപ്പോഴിതാ തന്റെ റസ്റ്റോറന്റിലെ  ഒരു ബില്ല് സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചിരിക്കുകയാണ് ഇദ്ദേഹം.

വിശന്നപ്പോൾ കുറച്ച് ലാവിഷ് ആയി തന്നെ കഴിച്ചു; ബില്ല്  വന്നപ്പോൾ ഒന്നരക്കോടി രൂപ; സാള്‍ട്ട് ബീ പങ്ക് വച്ച വീഡിയോയ്ക്ക് സമൂഹ മാധ്യമത്തില്‍ വ്യാപക വിമർശനം 1

ഇദ്ദേഹത്തിൻറെ അബുദാബിയിലെ  അൽമറായിലുള്ള റസ്റ്റോറന്റിലെ ബിൽ ആണ് ഇയാൾ പങ്കുവെച്ചത്. ബില്ല് എത്രയാണെന്നല്ലേ..  ഒന്നരക്കോടി രൂപ. നവംബർ 17 ആണ് ഈ ബില്ല് പ്രിൻറ് ചെയ്തിരിക്കുന്നത്. ഈ ബില്ലിലെ ഇനങ്ങൾ ഗോൾഡ് പ്ലേറ്റഡ് ഇസ്താംബൂൾ  സ്റ്റീക്ക് ബക്ലാവ് എന്നിവയാണ്.ഏതായാലും സാൾട്ട് ഇവിടെ ബില്ല് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്രമാത്രം പണം കയ്യിലുണ്ടെങ്കിൽ ഒരു നാടിനെ മുഴുവൻ ഊട്ടാന്‍ കഴിയും എന്നാണ് പലരും കമൻറ് ചെയ്തിരിക്കുന്നത്. വലിയൊരു വിഭാഗം ആരോപിക്കുന്നത് ഇദ്ദേഹം തന്റെ ജീവനക്കാർക്ക് കൃത്യമായ ശമ്പളം നൽകുന്നില്ല എന്നും സ്വന്തം ലാവിഷ് ജീവിതത്തിന് വേണ്ടിയാണ് അദ്ദേഹം ഈ പണം മുഴുവനും ഉപയോഗിക്കുന്നത് എന്നുമാണ്.

വിശന്നപ്പോൾ കുറച്ച് ലാവിഷ് ആയി തന്നെ കഴിച്ചു; ബില്ല്  വന്നപ്പോൾ ഒന്നരക്കോടി രൂപ; സാള്‍ട്ട് ബീ പങ്ക് വച്ച വീഡിയോയ്ക്ക് സമൂഹ മാധ്യമത്തില്‍ വ്യാപക വിമർശനം 2

2017 ലാണ് സാൾട്ട് ബീ ആദ്യമായി  സമൂഹ മാധ്യമത്തില്‍ വീഡിയോയുമായി എത്തുന്നത്. അതിനു ശേഷമാണ് ഇദ്ദേഹം സ്വന്തമായി റസ്റ്റോറന്‍റ് തുടങ്ങുന്നത്.

Exit mobile version