സ്റ്റീവ് ജോബ്സിന്റെ ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് എത്ര രൂപയ്ക്കാണെന്ന് അറിയുമോ.  അതിശയിച്ച് ലോകം

സ്റ്റീവ് ജോബ്സ് എന്ന വ്യക്തി കേവലം ഒരു സംരഭകന്‍ മാത്രമല്ല. ആപ്പിൾ എന്ന  ബ്രാൻഡിനെ ലോകത്തിന് പരിചയപ്പെടുത്തിയത് മാത്രമല്ല അദ്ദേഹത്തിന്റെ പ്രത്യേകത. വിവര സാങ്കേതികവിദ്യയിൽ അദ്ദേഹം നടത്തിയ ചുവടുവെപ്പുകൾ മനുഷ്യരാശിയെ തന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതാണ്. കമ്പ്യൂട്ടറിനും മൊബൈലിനും പുതിയ ഭാവുകത്വങ്ങള്‍  അദ്ദേഹം നൽകി. ലോകം ആ മനുഷ്യനെ അനുകരിച്ചു. അദ്ദേഹം തെളിച്ച പാതയില്‍ ഇപ്പൊഴും നടക്കുന്നു.  അതുകൊണ്ടുതന്നെയാണ് മരണശേഷവും സ്റ്റീവ് ജോബ്സ് ചർച്ച ചെയ്യപ്പെടുന്നത്.

സ്റ്റീവ് ജോബ്സിന്റെ ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് എത്ര രൂപയ്ക്കാണെന്ന് അറിയുമോ.  അതിശയിച്ച് ലോകം 1

കഴിഞ്ഞദിവസം സ്റ്റീൽ ജോബ്സുമായി ബന്ധപ്പെട്ട ഒരു വാർത്ത സമൂഹ മാധ്യമത്തിൽ വൈറലായി മാറി.  അദ്ദേഹം ഉപയോഗിച്ചിരുന്ന ചെരിപ്പുകൾ ലേലത്തിൽ വിറ്റുപോയി എന്നതാണ് വാർത്ത. ഒരു പഴയ ചെരുപ്പുകൾ വിറ്റുപോയത് ഇത്ര വലിയ വാർത്തയാക്കേണ്ടതുണ്ടോ എന്ന് ചിന്തിച്ചേക്കാം. എന്നാൽ അദ്ദേഹത്തിന്റെ ചെരുപ്പുകൾ വിറ്റുപോയത് ചെറിയ തുകയ്ക്കൊന്നുമല്ല. 218750 ഡോളറിനാണ്. 1.7 7 കോടി ഇന്ത്യൻ രൂപ. 70കളുടെ പകുതിയോടെ സ്റ്റീവ് ജോബ്സ് ധരിച്ചിരുന്ന ഒരു ജോഡി ബ്രൗൺ സീഡ് ലെതർ സ്റ്റോക്ക് അരിസോണ ചെരുപ്പുകൾ ആണ് ഇപ്പോൾ ലേലത്തിലൂടെ വിറ്റു പോയത്. ജൂലിയൻസ് എന്ന കമ്പനിയാണ് ഈ ചെരുപ്പുകൾ ലേലത്തിൽ വച്ചത്.

സ്റ്റീവ് ജോബ്സിന്റെ ചെരുപ്പുകൾ ലേലത്തിൽ വിറ്റുപോയത് എത്ര രൂപയ്ക്കാണെന്ന് അറിയുമോ.  അതിശയിച്ച് ലോകം 2

ഈ മാസം 11ന് ആരംഭിച്ച ലേലത്തിന്‍റെ നടപടികൾ 13ന് തന്നെ അവസാനിക്കുകയും ചെയ്തു. ഒരു പഴയ ജോഡി ചെരുപ്പിന് കിട്ടുന്ന ഏറ്റവും വലിയ വിലയാണ് ഇതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. വളരെ വർഷങ്ങളോളം സ്റ്റീവ് ജോബ്സ് ഈ ചെരിപ്പ് ഉപയോഗിച്ചിരുന്നു. സ്റ്റീവ് ജോബ്സിന്റെ പാദ മുദ്ര ഈ ചെരിപ്പിൽ പതിഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ ചെരുപ്പിന് ഇത്രത്തോളം വില ലഭിക്കാൻ കാരണം.

Exit mobile version