കേരളം വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൂജാ ബംബർ ടിക്കറ്റ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിനാണ്. പക്ഷേ ആ ഭാഗ്യശാലി ഇതുവരെ പുറത്തു വന്നിട്ടില്ല. ഗുരുവായൂരിൽ ഒരു പായസക്കട നടത്തുന്ന രാമചന്ദ്രൻ എന്നയാളാണ് ഈ ടിക്കറ്റ് വിൽപ്പന നടത്തിയത്. ഗുരുവായൂരിൽ തന്നെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നാണ് ചെറുകിട വില്പനക്കാരനായ രാമചന്ദ്രൻ ടിക്കറ്റ് വാങ്ങി വിൽപ്പന നടത്തിയത്.
രാമചന്ദ്രന്‍ പായസക്കട നടത്തുകയാണ്. ഇതിന്റെ ഒപ്പം തന്നെ ചെറിയ രീതിയിൽ ലോട്ടറി വില്പനയും നടത്തുന്നുണ്ട്. രാമചന്ദ്രനും മകനും ഒരുമിച്ചാണ് കച്ചവടം നടത്തുന്നത്. 250ലധികം ടിക്കറ്റുകൾ ഐശ്വര്യ വാങ്ങി വിൽപ്പന നടത്തിയിട്ടുണ്ട്. അതിൽ ഒരു ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം അടിച്ചിരിക്കുന്നത്.
ആദ്യമായിട്ടാണ് താൻ വിറ്റ ടിക്കറ്റിന് സമ്മാനം അടിച്ചതെന്ന് രാമചന്ദ്രൻ
പറയുന്നു. ഫലം പുറത്തു വന്നതിനുശേഷം ഷോപ്പിന്റെ ഷട്ടർ പകുതി അടച്ച നിലയിലാണ്. എന്നാല്‍ ഇതുവരെ ഭാഗ്യവാൻ പുറത്ത് വെളിപ്പെട്ടിട്ടില്ല.
ഓണം ബമ്പർ അടിച്ച അനൂപിന് നേരിട്ട ബുദ്ധിമുട്ടുകള്‍ സമൂഹ മാധ്യമത്തിലും മറ്റും വലിയ വാർത്ത ആയിരുന്നു. നിരവധി പേരാണ് അനൂപിന്റെ വീട്ടിൽ പണം ആവശ്യപ്പെട്ട് ചെന്നത്. സഹായം ആവശ്യപ്പെട്ടു ചെല്ലുന്നവരുടെ വരവ് മൂലം അനൂപിന് വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സ്ഥിതി പോലും വന്നു. ഈ സാഹചര്യത്തെക്കുറിച്ച് അറിവുള്ളത് കൊണ്ടാകാം ഭാഗ്യവാൻ ഇപ്പോഴും പുറത്തു വരാത്തത്.
കഴിഞ്ഞതവണ പൂജാ ബമ്പറിന് 200 രൂപയായിരുന്നു. ഇത്തവണ അത് 250 ആക്കി ഉയർത്തിയിരുന്നു. ഒന്നാം സമ്മാനം ലഭിച്ച ആളിന് 10 കോടി രൂപയാണ് ലഭിക്കുക. കഴിഞ്ഞ വർഷം അഞ്ചു കോടിയായിരുന്നു ഒന്നാം സമ്മാനമായി നൽകിയിരുന്നത്. ഓണം ബമ്പറിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് സമ്മാനത്തുക വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ് തീരുമാനിച്ചത്.