ഖാനും നീനയും ഇനിയില്ല; നിറ കണ്ണുകളോടെ ജിഞ്ചർ; ഇത് ഒരു നൊമ്പരക്കാഴ്ച

എല്ലാ മൃഗങ്ങൾക്കും അവരുടെ കുട്ടികൾ ഏറ്റവും പ്രിയപ്പെട്ടത് തന്നെ. മാതൃസ്നേഹത്തിന് മനുഷ്യൻ എന്നോ മൃഗം എന്ന ഉള്ള യാതൊരു വ്യത്യാസവുമില്ല. തൻറെ പ്രിയപ്പെട്ട രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ജിഞ്ചർ എന്ന അമ്മ കടുവയുടെ വേദന  അമേരിക്കയിലെ വിൻ കോഴ്സിനുള്ള മൃഗ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ കണ്ണ് നനച്ചു.

ഖാനും നീനയും ഇനിയില്ല; നിറ കണ്ണുകളോടെ ജിഞ്ചർ; ഇത് ഒരു നൊമ്പരക്കാഴ്ച 1

ജിഞ്ചർ ഷാലോം വൈല്‍ഡ് ലൈഫ് സൂവിലെ ഒരു വെള്ളക്കടുവ ആണ്. കഴിഞ്ഞ ദിവസമാണ് ജിഞ്ചറിന്റെ രണ്ട് കുഞ്ഞുങ്ങൾ സൂവിനുള്ളിലെ തണുത്തുറഞ്ഞ കുളത്തിൽ വീണ് ജീവൻ പൊലിഞ്ഞത്.  പൊന്നോമനകളുടെ വിയോഗത്തിൽ കൂടിന്റെ ഉള്ളില്‍ തലതാഴ്ത്തി ഇരുന്നു മുരളുന്ന ജിഞ്ചരിനെ ആണ് പിന്നീട് ജീവനക്കാർ കാണുന്നത് . കാഴ്ച്ചക്കാര്‍ക്കെല്ലാവര്‍ക്കും ആഅ ആ കാഴ്ച്ച നൊമ്പരമായി.  കഴിഞ്ഞ ഓഗസ്റ്റിലാണ് ജിഞ്ചർ നാലു കുട്ടികൾക്ക് ജന്മം നൽകുന്നത്. നീനയെയും ഖാനെയും കൂടാതെ ഷാർലറ്റ്,  കിംഗ് എന്നീ രണ്ട് കുഞ്ഞുങ്ങൾ കൂടി ജിഞ്ചറിന് ഉണ്ട്.

ഖാനും നീനയും ഇനിയില്ല; നിറ കണ്ണുകളോടെ ജിഞ്ചർ; ഇത് ഒരു നൊമ്പരക്കാഴ്ച 2

ജിഞ്ചറിന് ചുറ്റും ഷാർലറ്റും കിങ്ങും പലയവൃത്തി നടന്നെങ്കിലും അവൾക്ക് യാതൊരു ഭാവത്യാസം ഉണ്ടായിരുന്നില്ല. അവള്‍ കുട്ടികള്‍ നഷ്ട്ടപ്പെട്ട വേദനയില്‍ മുഖം അമര്‍ത്തി കിടന്നു. സൂവിന്റെ ഉള്ളിലെ മരക്കുറ്റിയുടെ സമീപത്ത് കളിക്കുമ്പോൾ ആണ് നീയും ഖാനും  കുളത്തിലേക്ക് തെറ്റി വീഴുന്നത്. ഇരുവരും ഐസ് കട്ടയിൽ പിടിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഇത് അടർന്നു മാറിയതോടെ വെള്ളത്തിൽ വീണ് തണുത്തുറഞ്ഞു മരണം സംഭവിക്കുക ആയിരുന്നു. ഏതായാലും കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട് ദുഃഖിച്ചിരിക്കുന്ന വെള്ളക്കടുവയെ കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. യുഎസിൽ മാത്രം ഏതാണ്ട് 5000രത്തിൽ അധികം വെള്ളക്കടുവകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.  ജനിതക വ്യതിയാനമാണ് മറ്റ് കടുവകളില്‍ നിന്നും വെള്ളക്കടവകളെ വ്യത്യസ്തരാക്കുന്നത്.

Exit mobile version