നാട്ടുകാരുടെ അധിക്ഷേമം സഹിക്കാൻ ആവുന്നില്ല; പലർക്കും അടുത്ത വരാൻ പോലും ഭയം. ചിലർ കല്ലെറിഞ്ഞോ ടിക്കുന്നു. രോഗം ഒരു കുറ്റമല്ല; നിറകണ്ണുകളോടെ ഒരു 17 കാരൻ

മറ്റുള്ളവരിൽ നിന്ന് രൂപം കൊണ്ട് വ്യത്യസ്തനാണ് ലളിത് എന്ന 17 കാരൻ. മധ്യപ്രദേശിൽ ഉള്ള നന്ദി ലത എന്ന ഗ്രാമത്തിലാണ് ഈ ബാലന്‍ ജീവിക്കുന്നത്. അമിതമായ രോമവളർച്ച ഉള്ള ഹൈപ്പർ ട്രിക്കോസിസ്  എന്ന  രോഗാവസ്ഥയോടെയാണ് ലളിത് ജനിച്ചത്. ലളിതന്റെ മുഖം നിറയെ ചെമ്പിച്ച രോമങ്ങൾ ആണ്. അതുകൊണ്ടുതന്നെ ലളിതനെ നാട്ടുകാർ അകറ്റിനിർത്തുകയും ചില്‍ര്‍ കല്ലെറിഞ്ഞു ഓടിക്കുകയും ചെയ്യാറുണ്ട്. പലരും ഭയത്താൽ അകന്നു മാറും,  ഒരു മൃഗത്തെ പോലെ താൻ കടിക്കുമെന്ന് കരുതി കുട്ടികള്‍ ആട്ടി അകറ്റുക പോലും ചെയ്യുമെന്നു ലളിത് വേദനയോടെ  പറയുന്നു.

നാട്ടുകാരുടെ അധിക്ഷേമം സഹിക്കാൻ ആവുന്നില്ല; പലർക്കും അടുത്ത വരാൻ പോലും ഭയം. ചിലർ കല്ലെറിഞ്ഞോ ടിക്കുന്നു. രോഗം ഒരു കുറ്റമല്ല; നിറകണ്ണുകളോടെ ഒരു 17 കാരൻ 1

ജനിച്ച ആദ്യ നാളുകളിൽ തന്നെ ലളിതിന്റെ ശരീരത്ത് നിറയെ രോമങ്ങൾ ആയിരുന്നു. ഏഴു വയസ്സുവരെ ഇത് ഷേവ് ചെയ്തു കളഞ്ഞിരുന്നത് കൊണ്ട് ആരും അങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് മുഖത്ത് രോമം നിറഞ്ഞതോടെ പലരും ലളിതിനെ കുരങ്ങൻ എന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങി. ലക്ഷക്കണക്കിന് ആളുകൾക്കിടയിൽ വ്യത്യസ്തനായതുകൊണ്ടുതന്നെ ചിലർ തനിക്ക് നേരെ കല്ലെറിയുകയും അകറ്റി നിര്‍ത്തുകയും  ചെയ്തിരുന്നുവെന്ന്  ലളിത് ദുഃഖത്തോടെ പറയുന്നു. ഒരു സാധാരണക്കാരനെ പോലെ ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. കളിയാക്കുന്നവരോടും പരിഹസിക്കുന്നവരോടും ഒരു വിരോധവും ഇല്ലന്ന് ലളിത് പറയുന്നു.

നാട്ടുകാരുടെ അധിക്ഷേമം സഹിക്കാൻ ആവുന്നില്ല; പലർക്കും അടുത്ത വരാൻ പോലും ഭയം. ചിലർ കല്ലെറിഞ്ഞോ ടിക്കുന്നു. രോഗം ഒരു കുറ്റമല്ല; നിറകണ്ണുകളോടെ ഒരു 17 കാരൻ 2

അതേസമയം ലളിതിന്‍റെ ശരീരത്തെ ഈ രോമവളർച്ച തികച്ചും വ്യത്യസ്തമായ ഒന്നാണെന്ന് വിദഗ്ധർ പറയുന്നു. ലളിതിന്‍റെ മുഖത്ത് വളരുന്ന മുടിക്ക് സാധാരണ മുടിയേക്കാൾ നീളവും കട്ടിയും കൂടുതലാണ്. ജീവിതകാലം മുഴുവൻ ഇത് വളർന്നുകൊണ്ടേയിരിക്കും.ലോകത്ത് ആകെ 50 പേർക്ക് മാത്രമാണ് ഈ രോഗാവസ്ഥ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

Exit mobile version