പണം കൈവശമുള്ളവർ അത് വെറുതെ അനാവശ്യമായി ചെലവാക്കി കളയരുതെന്ന് ഉപദേശവുമായി ലോക കോടീശ്വരനും ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ് രംഗത്ത്. കയ്യിലുള്ള പണം ഉപയോഗിച്ച് അനാവശ്യമായി വാഹനമോ, ഫ്രിഡ്ജോ , ടിവിയോ ഒന്നും ആരും വാങ്ങരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വരും മാസങ്ങളിൽ അനാവശ്യ ചെലവുകൾ കഴിവതും ഒഴിവാക്കണമെന്ന് അദ്ദേഹം അമേരിക്കക്കാരോട് പറയുന്നു. വരാൻ പോകുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കാലമാണ്. ഇത് മനസ്സിലാക്കി വേണം ഓരോരുത്തരും പണം ചിലവാക്കേണ്ടത്. അത്യാവശ്യ കാര്യങ്ങള്‍ക്കൊഴിച്ച് മറ്റൊരു ആവശ്യത്തിനു വേണ്ടിയും
ചെലവഴിക്കുന്നതിൽ നിന്നും അമേരിക്കയിലെ കുടുംബങ്ങൾ വിട്ടുനിൽക്കണമെന്ന് അദ്ദേഹം അറിയിച്ചു. വരാനിരിക്കുന്നത് കൂടുതൽ അപകടകരമായ സാഹചര്യം ആയിരിക്കും. ലോകത്തിൻറെ സാമ്പത്തിക വ്യവസ്ഥ ഇപ്പോൾ ശരിയായ രീതിയിൽ അല്ല പോയിക്കൊണ്ടിരിക്കുന്നത്. ലോകം സമ്പദ് വ്യവസ്ഥ തകർച്ചയെ നേരിടുകയാണ്. ഇപ്പോഴത്തെ വളർച്ച മന്ദഗതിയിലാണ്. നിരവധി മേഖലകളിൽ നിന്നാണ് തൊഴിലാളികളെ പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ഇത് ഇനിയും തുടരുമെന്നും ബിസോസ് മുന്നറിയിപ്പ് നൽകി.
തന്റെ 12400 കോടി ഡോളറിൽ നിന്നും വലിയൊരു വിഭാഗവും സന്നദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെസോസ് ഇപ്പോൾ ആമസോണിന്റെ എക്സിക്യൂട്ടീവ് പ്രസിഡണ്ട് ആണ്. നേരത്തെ അദ്ദേഹം ആമസോൺ സി ഇ ഒ പദവിയിൽ നിന്നും രാജി വെച്ചിരുന്നു. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം ആ സ്ഥാനത്ത് നിന്നും രാജി വച്ച് ഒഴിഞ്ഞത്.
നിലവിൽ നിരവധി കമ്പനികളാണ് തങ്ങളുടെ ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. മാന്ന്യത്തിന് മുന്നോടിയായാണ് ഇത് സംഭവിച്ചിരിക്കുന്നത്. മാന്ദ്യം കൂടുതൽ ദുസഹമായ സാഹചര്യത്തിലേക്ക് പോകാൻ ആണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരും.