മനുഷ്യരോ അതോ അന്യഗ്രഹ ജീവികളോ; ശരീരത്തിൽ നൂറോളം മോഡിഫിക്കേഷനുകള്‍ നടത്തി റെക്കോർഡിട്ട് ദമ്പതികൾ

തെക്കേ അമേരിക്കയിലുള്ള ദമ്പതികൾ അവരുടെ ശരീരത്തിൽ നടത്തിയത് നൂറോളം മാറ്റങ്ങൾ. ഇതിലൂടെ ഇവർ ഗിന്നസ്  ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇവർ തങ്ങളുടെ ശരീരത്ത് നിരവധി ടാറ്റുകളും മൈക്രോ ഡർമലുകളും,  ബോഡി ഇംപ്ലാന്റുകളും നടത്തിയിട്ടുണ്ട്. ഇങ്ങനെ നൂറോളം മാറ്റങ്ങളാണ് ഇവർ തങ്ങളുടെ ശരീരത്ത് നടത്തിയിരിക്കുന്നത്. മനുഷ്യ ശരീരത്തിലെ സ്വാഭാവിക രൂപത്തിൽ തന്നെ വലിയ വ്യത്യാസമാണ്  ഇവർ വരുത്തിയത്.

മനുഷ്യരോ അതോ അന്യഗ്രഹ ജീവികളോ; ശരീരത്തിൽ നൂറോളം മോഡിഫിക്കേഷനുകള്‍ നടത്തി റെക്കോർഡിട്ട് ദമ്പതികൾ 1

അർജൻറീനയിൽ നിന്നുള്ള ഗബ്രിയേല പരാള്‍ട്ടയും ഉറെഗുവയില്‍ നിന്നുള്ള വിക്ടർ ഹ്യൂഗോ പേരാള്‍ട്ട  എന്നീ ദമ്പതികളാണ് തങ്ങളുടെ ശരീരത്ത് ഇത്രയധികം മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 2014 തന്നെ ഇവർ ശരീരത്തിൽ 84ൽ അധികം മാറ്റങ്ങൾ വരുത്തി. ശരീരത്തിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വരുത്തുന്ന ദമ്പതികളായി മാറി ഇവർ അന്ന് ഒരു റെക്കോർഡ് ഇട്ടിരുന്നു. ആ റെക്കോർഡ് ആണ് ഇവർ വീണ്ടും തകർത്തിരിക്കുന്നത്. ഇവർ തങ്ങളുടെ ശരീരത്ത് വരുത്തിയ മാറ്റങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

മനുഷ്യരോ അതോ അന്യഗ്രഹ ജീവികളോ; ശരീരത്തിൽ നൂറോളം മോഡിഫിക്കേഷനുകള്‍ നടത്തി റെക്കോർഡിട്ട് ദമ്പതികൾ 2

ഇവരുടെ ശരീരത്തിൽ എട്ടു മൈക്രോ ഡർമലുകൾ ,  50 ദ്വാരങ്ങൾ , 14 ബോഡി ഇംപ്ലാന്റുകൾ , 5 ഓളം ഡെന്റൽ ഇംപ്ലാന്‍റുകള്‍ ,  നാല് ഇയർ എക്സ്പാൻഡറുകൾ. രണ്ട് ഇയർ ബോട്ടുകൾ എന്നിവയാണ് ഇവര്‍ ഘടിപ്പിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇവരുടെ ശരീരത്തിലുള്ള ഒട്ടുമിക്ക ഭാഗങ്ങളും ടാറ്റൂ കൊണ്ട് കവർ ചെയ്തിരിക്കുകയാണ്. കണ്ണുകൾക്ക് ചുറ്റും മാത്രം നിരവധി ഇംപ്ലാന്റുകളാണ് ഇവർ ചെയ്തിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാനാണ് തങ്ങൾ ഇതിലൂടെ ആഗ്രഹിക്കുന്നതെന്ന് ഈ ദമ്പതികൾ ഒരേ സ്വരത്തിൽ പറയുന്നു.

Exit mobile version