68 കാരനെ ഹണി ട്രാപ്പിൽ കുടുക്കി  23 ലക്ഷം രൂപ തട്ടി; എല്ലാ സൗകര്യവും  ഒരുക്കി നൽകിയത് ഭർത്താവ്. വ്ളോഗറിനും ഭർത്താവിനുമെതിരെ കേസ്

ഉന്നത സ്വാധീനമുള്ള 68 കാരനെ ഹണി ട്രാപ്പിൽ കുടുക്കി വ്ളോഗറും ഭർത്താവും 23 ലക്ഷം രൂപ തട്ടിയെടുത്തു. കുന്നംകുളം  സ്വദേശി ആയ നാലകത്ത് നിഷാദിനും ഇവരുടെ ഭാര്യയും വ്ലോഗറുമായ റാഷിദക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറം കല്പകഞ്ചേരി പോലീസ് നിഷാദിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. കല്പകഞ്ചേരി സ്വദേശിയെ ആണ് തട്ടിപ്പിന് ഇവര്‍ ഇരുവരും ചേര്‍ന്ന് തട്ടിപ്പിന് ഇരയാക്കിയത്.

68 കാരനെ ഹണി ട്രാപ്പിൽ കുടുക്കി  23 ലക്ഷം രൂപ തട്ടി; എല്ലാ സൗകര്യവും  ഒരുക്കി നൽകിയത് ഭർത്താവ്. വ്ളോഗറിനും ഭർത്താവിനുമെതിരെ കേസ് 1

നിഷാദും ഭാര്യ റാഷിദയും സമൂഹ മാധ്യമത്തിൽ  സജീവമായിരുന്നു. ഭർത്താവിൻറെ കൂടി അനുവാദത്തോടെയാണ് റാഷിദ തട്ടിപ്പിന് ഇറങ്ങിത്തിരിക്കുന്നത്. 28 കാരിയായ ഇവർ പ്രണയം നടിച്ചാണ് 68 കാരനുമായി ബന്ധം സ്ഥാപിക്കുന്നത്. പലതവണ ഇവർ 68 കാരനെ വിളിച്ചു വരുത്തി അടുത്തിടപ്പെട്ടു.  ഇതിനു വേണ്ടി എല്ലാ സൗകര്യവും ഒരുക്കി നൽകിയത് ഭർത്താവ് നിഷാദാണ്. 68 കാരനുമായി കൂടുതൽ അടുത്തതോടെ ഭർത്താവ് തുടങ്ങുന്ന പുതിയ ബിസിനസിനു പണം നൽകി സഹായിക്കണമെന്ന് യുവതി അറിയിച്ചു. ആദ്യമാദ്യം സാധാരണ രീതിയില്‍ ആവശ്യപ്പെട്ടെങ്കില്‍ പിന്നീട് അത് ഭീഷണിയായി മാറി. പണം നൽകിയില്ലെങ്കിൽ പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയ , ഇവർ 68 കാരനില്‍ നിന്നും 23 ലക്ഷത്തോളം  രൂപ തട്ടിയെടുത്തു. ഇദ്ദേഹം സമൂഹത്തിൽ ഉയർന്ന നിലയിൽ ഉള്ളതും വളരെ പിടിപാടുള്ള വ്യക്തിയാണ്. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു കുടുംബം തിരക്കിയപ്പോഴാണ് തട്ടിപ്പിന്റെ പിന്നിലെ യഥാർത്ഥ കാരണം അറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുക ആയിരുന്നു. അവർ നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ വിശദമായി അന്വേഷണം നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version