എല്ലിന് പൊട്ടലുമായി ചെന്ന കൗമാരക്കാരന്റെ കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി; തലശ്ശേരി ജനറൽ ആശുപത്രിയില്‍ ഗുരുതരമായ ചികിത്സ പിഴവ്; ആരോപണവുമായി 17 കാരന്റെ കുടുംബം

ഫുട്ബോൾ കളിക്കുന്നതിനിടെ വീണ് എല്ല് പൊട്ടിയ 17 കാരൻറെ കൈ മുറിച്ചു മാറ്റിയത് ചികിത്സാ പിഴവാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തലശ്ശേരി ജനറൽ ആശുപത്രിക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ അബൂബക്കർ സിദ്ദിഖിന്റെ മകൻ സുൽത്താനാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവ് മൂലം കൈ നഷ്ടപ്പെട്ടത്.

എല്ലിന് പൊട്ടലുമായി ചെന്ന കൗമാരക്കാരന്റെ കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി; തലശ്ശേരി ജനറൽ ആശുപത്രിയില്‍ ഗുരുതരമായ ചികിത്സ പിഴവ്; ആരോപണവുമായി 17 കാരന്റെ കുടുംബം 1

വീടിനു സമീപത്തുള്ള ഗ്രൗണ്ടിൽ  ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിവിടെയാണ് സുൽത്താനു വീണു പരിക്ക് പറ്റുന്നത്. സുൽത്താനെ ഉടൻതന്നെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടുത്തെ എക്സറെ മിഷൻ കേടായത് കൊണ്ട് എക്സ്റേ എടുക്കുന്നതിന് വേണ്ടി കൊടുവള്ളി കോപ്പറേറ്റീവ് ആശുപത്രിയിലേക്ക് സുൽത്താനെ മാറ്റി. അവിടെ നിന്നും എടുത്ത എക്സറേയുമായി തലശ്ശേരി ആശുപത്രിയിൽ സുൽത്താനെ എത്തിച്ചു. കയ്യിൽ രണ്ടു പൊട്ടൽ ഉണ്ടെന്ന് എക്സ്-റേയിൽ വ്യക്തമായിരുന്നു. ഇതിന്‍റെ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗത്തിന് അയച്ചു കൊടുത്തു. പിന്നീട് കൈ സ്കെയിൽ ഇട്ട് കെട്ടി വച്ചു. കുറച്ചു കഴിഞ്ഞതോടെ കുട്ടിക്ക്  വേദന വര്‍ദ്ധിച്ചു. അടുത്തദിവസം ഡോക്ടർ  ബിജുമോൻ, സുൽത്താനു ശസ്ത്രക്രിയക്കു  നിർദ്ദേശിച്ചിരുന്നു എങ്കിലും ഇതിനു വേണ്ടുന്ന യാതൊരു നടപടിക്രമങ്ങളും ആശുപത്രി അധികൃതർ കൈക്കൊണ്ടില്ല. അപ്പോഴേക്കും സുൽത്താന്റെ കൈയുടെ നിറം മാറി തുടങ്ങി. തുടർന്ന് ബിജുമോൻ ഡോക്ടർ സുൽത്താന് അടിയന്തരമായ ശസ്ത്രക്രിയ നടത്തി. ഒരു പൊട്ടല്‍ പരിഹരിച്ചതായി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ നവംബർ 11 നോട് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ എത്തിയിട്ടും കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കിയില്ല എന്ന് കുടുംബം പറയുന്നു. ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ച് കുട്ടിയുടെ കൈ മുട്ടിനു താഴെവച്ച് മുറിച്ച് മാറ്റി.

എല്ലിന് പൊട്ടലുമായി ചെന്ന കൗമാരക്കാരന്റെ കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി; തലശ്ശേരി ജനറൽ ആശുപത്രിയില്‍ ഗുരുതരമായ ചികിത്സ പിഴവ്; ആരോപണവുമായി 17 കാരന്റെ കുടുംബം 2

ഈ സംഭവവുമായി ബന്ധപ്പെട്ടു അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുൽത്താന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. അതേസമയം തങ്ങളുടെ ഭാഗത്തു നിന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് തലശ്ശേരി ആശുപത്രി അധികൃതർ പറയുന്നത്.

Exit mobile version