കൊച്ചുകുട്ടികളും യുവാക്കളും ഉൾപ്പെടെ മലയാളത്തിലെ എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിരവധി ആരാധകർ ഉള്ള ഒരു സീരിയലാണിത്. ഇപ്പൊഴും ഈ സീരിയലിന്‍റെ മുൻകാല എപ്പിസോഡുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇതിലെ അഭിനേതാക്കൾ എല്ലാവരും മലയാളികൾക്ക് കുടുംബത്തിലെ അംഗങ്ങൾ പോലെ തന്നെ പ്രിയപ്പെട്ടവരാണ്. ഈ ടെലി സീരിയലിലൂടെ ഏവർക്കും പ്രിയങ്കരനായ താരമാണ് കേശു. അൽസാബിത്ത് എന്നാണ് യഥാർത്ഥ പേര് എങ്കിലും കേശു എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ കേശുവിനെക്കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്.
കടബാധ്യത ഉണ്ടാകുന്നതോടെയാണ് ബാപ്പ വെറുപ്പ് കാണിച്ചു തുടങ്ങിയതെന്ന് അൽസാബിത്തിന്റെ അമ്മ പറയുന്നു. അൽസാബിത്തിന് അഞ്ചു വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛൻ തന്നെയും മകനെയും ഉപേക്ഷിച്ചു പോകുന്നത്. അദ്ദേഹം പിന്നീട് മടങ്ങി വന്നിട്ടില്ല. ഉറങ്ങാത്ത നിരവധി രാത്രികൾ. താമസിക്കുന്ന വീടുപോലും ജപ്തി ചെയ്യും എന്ന രീതിയിൽ കാര്യങ്ങൾ എത്തി. അന്ന് 12 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നു. കടക്കാരുടെ ഇടയിൽ താനും മകനും വല്ലാതെ കഷ്ടപ്പെട്ടുവെന്ന് അൽസാബിത്തിന്റെ അമ്മ പറയുന്നു.
ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഒരു വഴി കണ്ടെത്തുന്നതിന് ആന്ധ്രയിലേക്ക് പോയി. അവിടെ ഒരു സ്കൂളിൽ മകനെ ചേർത്ത് താൻ അവിടെ അധ്യാപികയായി ജോലി ചെയ്തു. എന്നാൽ അവിടെയും വിധി വില്ലനായി വന്നു. അവിടുത്തെ കാലാവസ്ഥയും ഭക്ഷണവും അൽസാബിത്തിന് പിടിക്കാതെയായി. രോഗങ്ങൾ വരുന്നത് പതിവായി. കേവലം ആറുമാസം മാത്രമാണ് അവിടെ നിൽക്കാൻ കഴിഞ്ഞത്.
പിന്നീട് നാട്ടിൽ മടങ്ങിയെത്തി ഒരു മെഡിക്കൽ സ്റ്റോറിൽ ചെറിയ ശമ്പളത്തിന് ജോലിക്ക് കയറി. അതിനിടെ ഒരു പോസ്റ്റ് ഓഫീസിൽ ടെസ്റ്റ് എഴുതി, ജോലിക്കു കയറി. ഇതിനിടെയാണ് കുട്ടിപ്പട്ടാളം കുട്ടി കലവറ തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കുന്നത്. അങ്ങനെയാണ് ഉപ്പും മുളകും എന്ന പരമ്പരയിലേക്കു ക്ഷണം ലഭിക്കുന്നത്. മറ്റു കുട്ടികൾ ജീവിതം സന്തോഷത്തോടെ കളിച്ചു നടക്കുമ്പോള്‍ തന്‍റെ മകന്‍ കടം വീട്ടാനായി കഷ്ടപ്പെടുകയായിരുന്നുവെന്ന് മാതാവ് പറയുന്നു.