ഡബ്ല്യൂ സി സി വന്നതിനു ശേഷം സിനിമ മേഖലയിൽ പരിപൂർണ്ണമായ മാറ്റം സംഭവിച്ചിട്ടുണ്ട്; നിരവധിപേർ ഡബ്ല്യൂസിസിയെ പിന്തുണയ്ക്കുന്നുണ്ട്; സംവിധായക അഞ്ജലി മേനോൻ

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സിനിമ മേഖലയിൽ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് അഞ്ജലി മേനോൻ പറയുന്നു. മുൻപ് ഒരുകാലത്ത് ചിലത് നിയമവിരുദ്ധമാണ് ചിലത് നിയമവിരുദ്ധമല്ല എന്നൊരു വ്യത്യാസം പോലും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ അതിനൊക്കെ വലിയ മാറ്റം സംഭവിച്ചു. ജോലിസ്ഥലത്ത് ചില പ്രത്യേക കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയുന്നത് തന്നെ ഒരു വലിയ കാര്യമാണ്. ഒരു സെറ്റിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്ന് കാണുമ്പോൾ അതിൻറെ ഒരു ബോധം പലർക്കും ഇന്ന് ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ പരാതിപ്പെടാൻ ഒരു സ്ഥലമുണ്ട്. മോശമായി പെരുമാറിയാള്‍  അത് വലിയ പ്രശ്നവും വിവാദവും ആകും എന്ന് എല്ലാവർക്കും അറിയാം.

ഡബ്ല്യൂ സി സി വന്നതിനു ശേഷം സിനിമ മേഖലയിൽ പരിപൂർണ്ണമായ മാറ്റം സംഭവിച്ചിട്ടുണ്ട്; നിരവധിപേർ ഡബ്ല്യൂസിസിയെ പിന്തുണയ്ക്കുന്നുണ്ട്; സംവിധായക അഞ്ജലി മേനോൻ 1

തുറന്നു സംസാരിക്കുന്നവരാണ് ഇപ്പോഴത്തെ സ്ത്രീകൾ.  മുൻപ് ഒരു പരാതിയും പറയാതിരുന്ന മുതിർന്ന സ്ത്രീകൾ ഇപ്പോൾ തന്നെപ്പോലുള്ളവരെ കാണുമ്പോൾ അനുഭവിച്ച പല കാര്യങ്ങളും പറയാറുണ്ടെന്ന് അഞ്ജലി പറയുന്നു. ഇതുവരെ അവർ മടിച്ചു നിൽക്കുകയായിരുന്നു. ആരോട് പറയണം എന്ന് അവർക്ക് അറിയില്ലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നില്ലെങ്കിൽ പോലും ഇവിടെ എന്തൊക്കെ നടക്കുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം.

ഇന്ന് ഒരു പ്രശ്നം വരുമ്പോൾ അത് പെട്ടെന്ന് എല്ലാവരും അറിയുന്നു. പ്രശ്നങ്ങള്‍ പറയാനും കേൾക്കാനും നിരവധി ആൾക്കാരുണ്ട്. എല്ലാവരും ഡബ്ല്യുസിലെ അംഗങ്ങൾ ആകണമെന്നില്ല. നിരവധിപേർ ഡബ്ല്യൂസിസിയെ പിന്തുണയ്ക്കുന്നുണ്ട്. അവരാരും അംഗങ്ങൾ അല്ല. നിശബ്ദരായ ഇതെല്ലാം കാണുന്നവരാണ്.

പല കാര്യങ്ങളും ശ്രദ്ധിക്കപ്പെടുമ്പോൾ തന്നെ അത് പരിഹരിക്കപ്പെടും. അതിജീവതയുടെ സ്പിരിറ്റ് തകരാതെ നോക്കേണ്ടത് ഈ സമൂഹമാണ്. ഇത്രനാളും ഇര എന്ന് വിളിച്ചു കൊണ്ടിരുന്ന കാലത്ത് നിന്നും ആദ്യമായി അവളെ അതിജീവിത എന്ന് വിളിച്ചത് തങ്ങളാണ്. ഇപ്പോൾ മീഡിയയും ആ ടൈം ഉപയോഗിക്കുന്നതിൽ സന്തോഷം തോന്നുന്നുവെന്നും ഇത് വലിയ മാറ്റമാണെന്നും അഞ്ജലി മേനോൻ അഭിപ്രായപ്പെട്ടു.

Exit mobile version