ഫുട്ബോൾ കളി അനിസ്ലാമികം; താരങ്ങളുടെ തുട മറക്കാതെയുള്ള ഫ്ലക്സ് വയ്ക്കുന്നവർ നാളെ പരലോകത്ത് കണക്ക് പറയേണ്ടി വരും; മുജാഹിദ് പണ്ഡിതൻ റഫീഖ് സലഫി

ഖത്തർ ലോകകപ്പിന്റെ ആവേശത്തിരക്കമാണ് ഇന്ന് ലോകത്താകമാനം. എല്ലാ കണ്ണുകളും ഖത്തറിലേക്കാണ് ഉറ്റു നോക്കുന്നത്. വാർത്ത മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഒരുപോലെ ആഘോഷമാക്കുകയാണ്. ഇത് ലോകം കാത്തിരുന്ന കളിയുടെ മാമാങ്കമാണ്.

ഫുട്ബോൾ കളി അനിസ്ലാമികം; താരങ്ങളുടെ തുട മറക്കാതെയുള്ള ഫ്ലക്സ് വയ്ക്കുന്നവർ നാളെ പരലോകത്ത് കണക്ക് പറയേണ്ടി വരും; മുജാഹിദ് പണ്ഡിതൻ റഫീഖ് സലഫി 1

എന്നാൽ ഫുട്ബോൾ കളി തന്നെ അനിസ്ലാമികം ആണെന്നും തുടമറയ്ക്കാതെ താരങ്ങളുടെ ഫ്ലക്സ് വയ്ക്കുന്നവർ നാളെ പരലോകത്ത് കണക്ക് പറയേണ്ടി വരുമെന്നും മുജാഹിദ് പണ്ഡിതനായ റഫീഖ് സലഫി. ഇദ്ദേഹത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഈ വീഡിയോയെ ചൊല്ലി ഉള്ള വിമർശനം വ്യാപകമാണ്.

നിർബന്ധമായും മറക്കണം എന്ന് ഇസ്ലാം പറയുന്ന ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടാണ് ഈ കളി നടക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത് . ഇതിൽ പുരുഷന്‍റെ ഔറത്ത് കൃത്യമായി മറക്കുന്നില്ല. ഒരു പുരുഷന്‍റെ തുട ഔറത്താണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതുകൊണ്ട് അത് കാണാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉള്ളവർ ഈ കളി കാണുമ്പോൾ പുരുഷൻറെ ഔറത്താണ് കാണുന്നത്. ഇത് പുരുഷന്മാരും സ്ത്രീകളും കാണുന്നു. തുട കാണിച്ചുകൊണ്ടുള്ള കളിക്കാരുടെ ബോർഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നതിന് വേണ്ടി പണം മുടക്കുന്നു. ഇതിനൊക്കെ നാളെ കണക്ക് പറയേണ്ടിവരുമെന്ന് റഫീഖ്  സലഫി മുന്നറിയിപ്പ് നല്കുന്നു.

ഇദ്ദേഹത്തിൻറെ വീഡിയോക്കെതിരെ സമൂഹ മാധ്യമത്തിൽ അടക്കം വിമർശനം വ്യാപകമാണ്. ഇദ്ദേഹം ഉന്നയിക്കുന്നത് അനാവശ്യ വിമർശനമാണ് എന്നാണ് ഭൂരിഭാഗം പേരും ഒരേ സ്വരത്തിൽ പറയുന്നത്.

Exit mobile version