നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഒരിക്കൽ കൂടി നടി മഞ്ജു വാര്യരെ വിസ്തരിക്കുന്ന കാര്യത്തിൽ തടസ്സവുമില്ലന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നിലവിൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. അത് നീക്കിയാൽ മഞ്ജു വാര്യരെ ഒരിക്കൽക്കൂടി വിസ്തരിക്കാമെന്ന് ബൈജു കൊട്ടാരക്കര അഭിപ്രായപ്പെട്ടു. തൻറെ സ്വന്തം youtube ചാനലിലൂടെയാണ് ബൈജു കൊട്ടാരക്കര ഈ വിഷയത്തിൽ പ്രതികരിച്ചത്.
പുതിയ തെളിവുകൾ ലഭിച്ചതിന് അടിസ്ഥാനത്തിൽ മഞ്ജു വാര്യരെയും ജിൻസൺ , സാഗർ എന്നിവരെയും ഒരിക്കൽക്കൂടി വിസ്തരിക്കാൻ ആണ് പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇവരെ ആദ്യത്തെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി വിസ്തരിക്കാൻ കഴിയില്ല. മുൻപ് വിസ്തരിച്ചവരാണ് എന്നതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതിഭാഗം എതിർപ്പുമായി രംഗത്ത് വന്നിരുന്നു. അതേസമയം മഞ്ജുവാര്യരെ ഒരിക്കൽക്കൂടി വിസ്തരിക്കണം എന്നാണ് അന്വേഷണ സംഘം അറിയിച്ചത്. അതിന് വേണ്ടി പ്രത്യേകമായി അപേക്ഷ നൽകുകയും വേണം.
മഞ്ജുവാര്യർ ഒരിക്കൽ വിസ്തരിക്കപ്പെട്ട സാക്ഷി ആയതുകൊണ്ട് തന്നെ അവരെ വീണ്ടും വിസ്തരിക്കണമെങ്കിൽ അതിന് ചില നടപടിക്രമങ്ങൾ കൂടി പാലിക്കണം. അത് ചെയ്യാതെ വിസ്തരിക്കേണ്ടവരുടെ പട്ടിക മാത്രം ഉൾപ്പെടുത്തി നൽകിയാൽ അത് കോടതി അംഗീകരിക്കില്ല. അതുകൊണ്ട് ആ നടപടിക്രമങ്ങൾ പൂർത്തിയാക്കണം എന്നാണ് കോടതി പറഞ്ഞത് . ഇതിൽ താൻ മനസ്സിലാക്കുന്നത് അങ്ങനെയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
മഞ്ജു വാര്യരെ ഒരിക്കൽക്കൂടി വിസ്തരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട ചില നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനെതിരെ പ്രതിഭാഗം ചില ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും തെളിവുകൾ നൽകാൻ അവര്‍ക്ക് കഴിഞ്ഞില്ല. ഈ വിഷയത്തിൽ എതിർവാദം ഉന്നയിക്കാന്‍ ഉള്ള അവകാശം പ്രതി ഭാഗത്തിനുണ്ട്. എന്നാൽ തീരുമാനം കൈക്കൊള്ളേണ്ടത് കോടതി ആണ്. സാക്ഷികളെ കൂറുമാറ്റാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് കൊണ്ടുള്ള ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലയാണ്. സമാനമായ മറ്റൊരു നീക്കം കൂടി ദിലീപിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് പറയാൻ കഴിയില്ല എന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.