ക്യാൻസറിന് കാരണമാകുന്ന വില്ലൻ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്; ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുക

ഇന്ന് നമ്മുടെ അടുക്കളയില്‍ ഒരിക്കലും ഒഴിച്ചുകൂടാൻ  കഴിയാത്തതാണ് ഫ്രൈയിംഗ് പാനുകൾ. വറുക്കാനും വഴറ്റാനും മറ്റും ഉപയോഗിക്കുന്ന ഫ്രയിംഗ് പാനുകൾ കേടായതാണെങ്കിൽ അവ ഉടൻതന്നെ മാറ്റണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. മിക്ക ഫ്രെയിംഗ് പാനുകളിലും ടഫ്ലോണിന്റെ കോട്ടിംഗ് ഉണ്ട്. മുട്ട ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ പൊരിച്ചെടുക്കുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ഇതുമൂലം പി എഫ് എ എസ് എന്ന പേരിൽ അറിയപ്പെടുന്ന രാസവസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തെയാകെ തകിടം മറിക്കുന്നതായി അടുത്തിടെ പുറത്തുവന്ന പഠനത്തില്‍ പറയുന്നു. ക്യാൻസറിന് പോലും ഇത് കാരണമാകുന്നുണ്ട്. ഓസ്ട്രേലിയൻ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

cancer pan
ക്യാൻസറിന് കാരണമാകുന്ന വില്ലൻ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്; ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുക 1

ഒരു ഫ്രൈങ് പാനൽ  ചെറിയ ഒരു വര വീണാൽ പോലും പാചകത്തിനിടെ ഈ  രാസവസ്തുവിന്റെ മൂന്നു മില്യൻ കണങ്ങൾ വരെ ഉണ്ടാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് മനുഷ്യ ശരീരത്തിനു ഹാനികരമാണ്.  എന്നാൽ ഇതുമൂലം ഉണ്ടാകുന്ന അപകടത്തിന്റെ തോത്  എത്രത്തോളമാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫ്രൈങ് പാനില്‍ നിന്നും പുറത്തു വരുന്ന രാസവസ്തു ഭക്ഷണസാധനങ്ങളുമായി കലര്‍ന്ന് ശരീരത്തിനുള്ളിൽ എത്തുന്നതോടെ പലവിധത്തിലുള്ള ഗുരുതര രോഗങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ ആഹാരം പാചകം  ചെയ്യുന്നതിന് ഉപയോഗിക്കുന്ന പാത്രങ്ങൾ നന്നായി ശ്രദ്ധിക്കണമെന്ന് വിദഗ്ധർ പറയുന്നു.

നേരത്തെ തന്നെ കാലിഫോണിയ എൻവിയോൺമെൻറ് ഹെൽത്ത് സയൻസ് സെൻറർ നടത്തിയ പഠനത്തിൽ പാത്രങ്ങളിലും തവികളിലുമടക്കം ഇത്തരത്തിലുള്ള അപകടകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ശരീരത്തിനുള്ളിൽ ചെല്ലുന്നത് കരളിൽ ഉൾപ്പെടെ ക്യാൻസർ വരുവാനുള്ള സാഹചര്യത്തിലേക്ക് നയിക്കും. പി എഫ് എ എസ് എന്ന രാസവസ്തു പ്ലാസ്റ്റിക്കിനെ മൃദുവാക്കാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് ശരീരത്തിൽ കലരുന്നത് അസ്ഥി സംബന്ധമായ അസുഖങ്ങൾക്കും  പ്രത്യുൽപാദനശേഷിയെ തന്നെയും പ്രതികൂലമായി ബാധിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button