ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍റിന്‍റെ സാനിറ്ററി പാഡുകളില്‍ ക്യാന്‍സറിനും വ്യന്ധ്യതയ്ക്കും കാരണമായ രാസവസ്തുക്കള്‍; ഞെട്ടിക്കുന്ന  കണ്ടെത്തല്‍

രാജ്യത്ത് വില്പന നടത്തുന്ന സാനിറ്ററി പാഡില്‍ അപകടകരമായ പല രാസവസ്തുക്കളും അടങ്ങിയിരിക്കുന്നതായി പഠനത്തിൽ നിന്ന് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോക്സിക് ലിങ്ക് എന്ന സംഘടനയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വില്പന നടത്തുന്ന സാനിറ്ററി പാഡുകളിൽ, എൻഡോക്രൈൻ, ഡിസ് റപ്ക്ടറുകൾ, പ്രത്യുല്‍പ്പാദന വിഷവസ്തുക്കല്‍ എന്നിവ അടങ്ങിയിട്ടുണ്ട് എന്നാണ് പഠനത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞത്. ഇത് സ്ത്രീകളിൽ പല തരത്തില്‍ ഉള്ള അലർജിയും,  വ്യന്ധ്യതയും ,  അർബുദവും ഉൾപ്പെടെ ഉള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് പഠനം പറയുന്നു.

ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ ബ്രാന്‍റിന്‍റെ സാനിറ്ററി പാഡുകളില്‍ ക്യാന്‍സറിനും വ്യന്ധ്യതയ്ക്കും കാരണമായ രാസവസ്തുക്കള്‍; ഞെട്ടിക്കുന്ന  കണ്ടെത്തല്‍ 1

ഫലെറ്റ്സ് ,  വോളടൈൽ ഓർഗാനിക് കോമ്പൗണ്ട് തുടങ്ങിയ രാസ വസ്തുക്കളുടെ സാന്നിധ്യം ഇന്ത്യയിൽ വില്പന നടത്തുന്ന മിക്കവാറും എല്ലാ സാനിറ്ററി പാഡുകളിലും ഉള്ളതായി പഠനം നടത്തിയ സംഘം സ്ഥിരീകരിക്കുന്നു. കമ്പനികൾ ഇത് തങ്ങളുടെ ഉത്പ്പന്നങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് പാഡുകളെ കൂടുതൽ മൃദു ആക്കുന്നതിനും അയവുള്ളതാക്കുന്നതിനും വേണ്ടിയാണ്. ഫലെറ്റ്സ് വളരെ കാലമായി പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം രാസവസ്തുവാണ്. ഇത് ശരീരത്തില്‍ പ്രവേശിക്കുന്നത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങള്ക്കും കാരണമാകും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന നടത്തുന്ന രണ്ട് ബ്രാൻഡുകളിൽ ആറു തരത്തിലുള്ള ഫാലേറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പഠനം പറയുന്നത്.

ശരിക്കും ഇത് അതീവ ഭയാനകമായ ഒരു കണ്ടെത്തൽ തന്നെയാണ്. ഇന്ത്യയിലുള്ള കൗമാരക്കാരിൽ ഓരോ നാലിൽ മൂന്നു പേരും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നു. ഈ പാഡുകളില്‍ വിഷകരമായ രാസ വസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്ന കണ്ടെത്തല്‍ ഏറെ ഞെട്ടിക്കുന്നതാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോക്ടർ അമിത് പറഞ്ഞു.

Exit mobile version