പ്രത്യേകിച്ച് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത പേരുകളിൽ ഒന്നാണ് ബിൽഗേറ്റ്സിന്റേത് . എണ്ണിയാല്‍ ഒടുങ്ങാത്ത സമ്പത്തിന്റെ അധിപനാണ് അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹത്തിന്‍റെ വിപുലമായ സാമ്രാജ്യം. പൊതുജന സ്വീകാര്യനുമാണ് ബിൽഗേറ്റ്സ്. തന്റെ വിപുലമായ സമ്പത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം തന്‍റെ ജീവിതത്തിൽ ഉണ്ടായ അനുഭവത്തെക്കുറിച്ച് നടത്തിയ ഒരു പരാമർശം കേട്ട് ലോകമാകെ ഞെട്ടി.
അമേരിക്കയിലെ പ്രശസ്തനായ ടെലിവിഷൻ അവതാരകൻ ജിമ്മി ഫാലോണിന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ആണ് മലമൂത്ര വിസർജനത്തിൽ നിന്നും ഉണ്ടാക്കുന്ന വെള്ളം കുടിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ശൗചാലയത്തിൽ നിന്നുള്ള ദുർഗന്ധം നേരിട്ട് അനുഭവിച്ചിട്ടുണ്ട് എന്നും കയ്യിൽ മനുഷ്യ വിസ്യർജ്ജ്യവുമായി വേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ബിൽഗേറ്റ്സ് പറഞ്ഞു . ഇത് കേട്ടതോടെ ലോകം ആകെ അമ്പരന്നു . ലോക ടൊയ്‌ലറ്റ് ദിനത്തിന്റെ ഭാഗമായി പങ്കെടുത്ത ഒരു പരിപാടിയിലാണ് ഇദ്ദേഹം ഈ പരാമർശനം നടത്തിയത്. മനുഷ്യന്റെ മലമൂത്ര വിസർജ്യങ്ങൾ മലിനീകരണം ഉണ്ടാകാതെ നശിപ്പിക്കുന്നതിന് ഭാഗമായി അതിൽ നിന്നും വെള്ളവും വൈദ്യുതിയും ഉൽപാദിപ്പിക്കുന്ന ഒരു യന്ത്രം ആയ ഹോമ്നിപ്രസ്സറിന്റെ പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇത്തരം ഒരു പരാമർശം നടത്തിയത്. മനുഷ്യ വിസർജ്യത്തിൽ നിന്ന് ഉത്പാദിപ്പിച്ച വെള്ളം ബിൽഗേറ്റ്സ് കുടിക്കുകയും ചെയ്തു എന്ന് മാത്രമല്ല മറ്റുള്ളവരെ അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു . ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് ബിൽഗേറ്റ്സ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.