അസാധാരണമായ മെയ് വഴക്കം കൊണ്ട് ലോകം തന്നെ കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ധനും ലോകത്താകമാനം നിരവധി ആരാധകൃള്ള നടനുമായിരുന്നു ബ്രൂസിലി. സിനിമാതാരം , തത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം വളരെ പ്രശസ്തനായിരുന്നു. ബ്രൂസിലിയോളം മെഴ്വഴക്കമുള്ള മറ്റൊരു മനുഷ്യൻ ചരിത്രത്തിൽ തന്നെ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ്. സാധാരണ ക്യാമറയ്ക്ക് പോലും ഒപ്പിയെടുക്കാന്‍ കഴിയാത്തത്ര വേഗത അദ്ദേഹത്തിന്റെ ചലനത്തിന് ഉണ്ടായിരുന്നു എന്നു വിലയിരുത്തപ്പെടുന്നു. അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തിൻറെ ജീവിതം കവർന്നെടുക്കുന്നത്. 32 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ബ്രൂസ് ലീ മരണത്തിന് കീഴടങ്ങുന്നത്.
തലവേദനയായിരുന്നു ആദ്യത്തെ ലക്ഷണം. വേദന മൂര്‍ശ്ചിച്ചതോടെ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വേദനസംഹാരി അദ്ദേഹം കഴിച്ചു. അപ്പോൾ അദ്ദേഹം സുഹൃത്തിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് സുഹൃത്ത് ചെന്ന് നോക്കുമ്പോൾ അനക്കമില്ലാതെ കിടക്കുന്ന ബ്രൂസിലിയാണ് കണ്ടത്. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണ സംഭവിക്കുക ആയിരുന്നു. ബ്രൂസിലിയുടെ മരണത്തിന് പിന്നിലുള്ള കാരണം എല്ലാ കാലത്തും ഒരു ദുരൂഹതയായി തുടരുന്നു. ബ്രൂസ് ലിയെ വിഷം നൽകി കൊലപ്പെടുത്തി എന്ന തരത്തിൽ പോലും പ്രചരണം ഉണ്ടായി. പല കഥകളും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.
അടുത്തിടെ പുറത്തു വന്ന ഒരു പഠനത്തിൽ പറയുന്നത് സെറിബ്രൽ എഡിമ, അല്ലെങ്കിൽ മസ്തിഷ്ക വീക്കം മൂലമാണ് ബ്രൂസ് ലി മരിച്ചത് എന്നാണ്. ബ്രൂസ് ലീ ധാരളമായി വെള്ളം കുടിക്കുമായിരുന്നു. വര്‍ക്ക് ഔട്ടിന് വേണ്ടി മണിക്കൂറുകള്‍ അദ്ദേഹം ചിലവിടുമായിരുന്നു. അധികമായ ജലം പുറം തള്ളുന്നതിലിള്ള വൃക്കയുടെ കഴിവില്ലായ്മയാണ് ബ്രൂസിലൂടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണമെന്ന് ഗവേഷകർ പറയുന്നു.