സൂര്യന്‍റെ  ഉപരിതലത്തിന് കുറുകെ പുളഞ്ഞു നീങ്ങുന്ന പാമ്പ്. വിചിത്രമായ പ്രതിഭാസത്തിന് പിന്നിലെ കാരണം തിരയുകയാണ് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ എപ്പോഴും വാർത്തകളാണ്. ഇതിൽ കൗതുകം ഉണര്‍ത്തുന്നതും, ആശങ്ക ഉണർത്തുന്നതും,  ദുരൂഹതയുളവാക്കുന്നതുമായ നിരവധി വാർത്തകൾ വന്നു പോകാറുണ്ട്.  കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ അത്തരം ഒരു വീഡിയോ വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തു. ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ഏറെ വിചിത്രം. സൂര്യന്റെ ഉപരിതലത്തിന് കുറുകെ പായുന്ന പാമ്പ് എന്നായിരുന്നു നല്കിയിരിക്കുന്ന ക്യാപ്ഷൻ.

സൂര്യന്‍റെ  ഉപരിതലത്തിന് കുറുകെ പുളഞ്ഞു നീങ്ങുന്ന പാമ്പ്. വിചിത്രമായ പ്രതിഭാസത്തിന് പിന്നിലെ കാരണം തിരയുകയാണ് സോഷ്യൽ മീഡിയ 1

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ഓർബിറ്ററാണ് ഈ ചിത്രം ലോകത്തിനു മുന്നിൽ പങ്കു വെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് വൈറലായി മാറി. ഭീതി ജനിപ്പിക്കുന്ന എന്തോ ഒന്ന് സൂര്യനില്‍ സംഭവിക്കുന്നുണ്ട് എന്ന തരത്തിൽ പോലും പ്രചരണം ഉണ്ടായി. ഒടുവിൽ സംഭവം കൈവിട്ടു പോകും എന്ന് വന്നതോടെ ശാസ്ത്ര രംഗത്തെ വിചക്ഷണന്മാർ വിശദീകരണവുമായി രംഗത്തു വന്നു. ഇത് ഒരു സൗര പ്രതിഭാസം മാത്രമാണെന്ന് നിരീക്ഷകർ പറയുന്നു.

ഒൿടോബർ 12നാണ് സൂര്യന്റെ അടുത്തേക്ക് നീങ്ങുന്ന പെരിഹെലിയന്‍  എന്ന ഭ്രമണത്തിനിടെ പാമ്പിന്റെ രൂപത്തിലുള്ള ഒരു പ്രതിഭാസം സോളാർ ഓര്‍ബിറ്റര്‍ പകർത്തിയത്. സൂര്യന് കുറുകെ ഒരു പാമ്പ് നീങ്ങുന്നത് പോലെയാണ് ഇത് ദൃശ്യമാകുന്നത്. സോളാർ ഓർബിറ്റർ സ്ഥിതിചെയ്യുന്നത് സൂര്യനിൽ നിന്ന് 4.2 കോടി കിലോമീറ്റർ അകലെയാണ്. അതുകൊണ്ടുതന്നെ മറ്റേതൊരു ബഹിരാകാശ പേടകത്തിന് ലഭിക്കുന്നതിനേക്കാൾ വ്യക്തമായ ചിത്രങ്ങൾ ഈ ഓർബിറ്ററിന്  ലഭിക്കും.

ഗവേഷകർ പറയുന്നത് സൂര്യൻറെ ഉള്ളിലെ പ്ലാസ്മ ഒരു ട്യൂബ് പോലെ ഉപരിതലത്തിൽ നീങ്ങുന്നതാണ് പാമ്പായി പുറമേ ദൃശ്യമാകുന്നത് എന്നാണ്. പദാർത്ഥത്തിന്റെ ഒരു അവസ്ഥ തന്നെയാണ് പ്ലാസ്മ എന്ന് പറയുന്നത്. സൂര്യനിലെ കാന്തിക മണ്ഡലത്തിന്റെ പിന്തുണയിലാണ് ഇത് ഈ അർത്ഥത്തിൽ ഇവ്വിധം ചലിക്കുന്നത്. വാതകങ്ങൾ അതി തീവ്രമായ താപനിലകൾ കടക്കുന്നതോടെയാണ് ഇത്തരം ഒരു അവസ്ഥ സംജാതമാകുന്നത്. ഈ പ്ലാസ്മക്ക് പ്രത്യേക തരത്തിലുള്ള ഇലക്ട്രിക് ചാർജ് ഉണ്ടായിരിക്കും.ഇത് കാന്തിക മണ്ഡലങ്ങളോട് പ്രതികരിക്കുകയും ചെയ്യും.

Exit mobile version