ആയിരം പവൻ സ്വർണവും റേഞ്ച് റോവർ കാറും സ്ത്രീധനമായി വാങ്ങിയ മരുമകൻ തവണകളായി അമ്മായി അച്ഛനില്‍ നിന്നും തട്ടിയെടുത്തത് 107 കോടി രൂപ; പരാതിയുമായി വ്യവസായി രംഗത്ത്

മകളുടെ ഭർത്താവ് പല പ്രാവശ്യങ്ങളിലായി തട്ടിച്ച് തന്റെ കയ്യിൽ നിന്നും 107 കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയുമായി വ്യവസായി രംഗത്ത്. സംരംഭകനായ അബ്ദുൽ ലാഹിർ ഹസ്സനാണ് തന്റെ മരുമകൻ മുഹമ്മദ് ഹാഫിസിനെതിരെ പരാതിയുമായി പോലീസിൽ സമീപിച്ചത്. മുഹമ്മദ് ഹാഫിസ് ഗോവയിലേക്ക് കടന്നു എന്നാണ്  ലഭിക്കുന്ന വിവരം. ഇയാളെ കണ്ടെത്താനുള്ള  അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിരിക്കുകയാണ് പോലീസ്. ആയിരം പവൻ സ്വർണവും റേഞ്ച് റോവർ കാറുമാണ് അബ്ദുള്‍ ലാഹിർ മരുമകന് സ്ത്രീധനമായി നൽകിയത്.  ഇത് അന്ന് വലിയ വാർത്ത ആയിരുന്നു.

ആയിരം പവൻ സ്വർണവും റേഞ്ച് റോവർ കാറും സ്ത്രീധനമായി വാങ്ങിയ മരുമകൻ തവണകളായി അമ്മായി അച്ഛനില്‍ നിന്നും തട്ടിയെടുത്തത് 107 കോടി രൂപ; പരാതിയുമായി വ്യവസായി രംഗത്ത് 1

ഓഗസ്റ്റ് 24നാണ് അബ്ദുൽ ലാഹിർ മരുമകനെതിരെ ആലുവ ഈസ്റ്റ് പോലീസിൽ പരാതി സമർപ്പിച്ചത്. 2019 ഓഗസ്റ്റ് മുതൽ പലപ്പോഴായി തന്റെ കയ്യിൽ നിന്നും 104 കോടി രൂപ മരുമകൻ തട്ടിയെടുത്തു എന്നാണ് ഇയാൾ പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്. മഹാരാഷ്ട്ര മന്ത്രിയുമായി ചേർന്ന് ബിസിനസ് നടത്താൻ എന്ന പേരിലാണ് ഇയാൾ പണം വാങ്ങിയത്. തനിക്ക് ആകെ ഒരു മകൾ മാത്രമാണ് ഉള്ളതെന്നും മകളെയും കുട്ടിയെ ഓർത്താണ്  ഇത്രയും നാള്‍ പരാതി നല്‍കതിരുന്നതെന്ന് അബ്ദുള്‍ ലാഹിർ പറയുന്നു.

മരുമകനും സുഹൃത്തുക്കളും ചേർന്ന് തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയതെന്ന് ഇയാൾ പറഞ്ഞു. ബങ്ഗ്ലൂരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതിന് വേണ്ടിയാണ് പണം വാങ്ങിയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് തന്നെ മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന് പറ്റിക്കുകആയിരുന്നെന്ന് മനസ്സിലായതെന്ന് അബ്ദുള്‍ ലാഹിര്‍ പറയുന്നു.   

Exit mobile version