സംസ്ഥാന സർക്കാർ മദ്യത്തിന്റെ വില വർദ്ധിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. കേരളത്തിൽ നിർമ്മിക്കുന്ന മദ്യത്തിന്റെ വിറ്റു വരവ് നികുതി ഒഴിവാക്കുന്നതിനും അതിലൂടെയുള്ള 150 കോടി വാർഷിക വരുമാന നഷ്ടം നികത്തുന്നതിനും വേണ്ടിയാണ് ഇപ്പോൾ സർക്കാർ മദ്യത്തിന്റെ വില വർദ്ധിപ്പിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച് മദ്യത്തിന് പത്ത് രൂപയിലധികം കൂടും എന്നാണ് കരുതുന്നത്.
വിദേശ മദ്യത്തിന് രണ്ട് ശതമാനം വരെ വർദ്ധനവ് ഉണ്ടായേക്കാം. ഇതോടെയാണ് സ്ഥിരം മദ്യപാനികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. സർക്കാർ നടപടിയെ ഇവര്‍ ശക്തമായി എതിർക്കുകയാണ്. മദ്യത്തിന്റെ വില വർദ്ധിപ്പിക്കുന്നത് ചോദ്യം ചെയ്യാൻ ആരും ഇല്ല എന്ന് സ്ഥിതി വന്നിരിക്കുന്നു എന്ന് ഇവർ ആരോപിക്കുന്നു.
സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ജനദ്രോഹപരമായ നടപടിയാണ് ഇത് എന്ന് ചിലർ ചൂണ്ടിക്കാട്ടി. മദ്യവും ലോട്ടറി വില്പനയും നടത്തിയാണ് സർക്കാർ നിലനിന്നു പോകുന്നതെന്നും ചിലർ കുറ്റപ്പെടുത്തുന്നു. കൂലിപ്പണിക്കാരായ തങ്ങൾക്ക് ദിവസം 1000 രൂപ കിട്ടിയാൽ അതിന്റെ പകുതിയിൽ കൂടുതൽ നൽകിയാണ് മദ്യം വാങ്ങുന്നത്. എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് ഒരു പേയിന്‍റ് വാങ്ങണമെന്ന് കരുതിയാൽ പോലും ലഭിക്കണമെന്നില്ല. അപ്പോൾ ബിയർ വാങ്ങുന്നു. ഒരു ബിയറിന് 150 രൂപയാണ് ഈടാക്കുന്നത്. ഇത് കൊടും ക്രൂരതയാണെന്ന് ഒരു സ്ഥിരം മദ്യപാനി പറയുന്നു.
വില എത്ര കൂട്ടിയാലും മറ്റൊരു വഴിയുമില്ല എന്നാണ് ചില ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നത്. മദ്യത്തിന്റെ മാത്രം വില കൂട്ടിയാൽ അത് ചോദിക്കാൻ ആരും ഇവിടെയില്ല. ആർക്കും എന്തു വേണമെങ്കിലും കാണിക്കാം. മിനിമം 800 രൂപയെങ്കിലും കൊടുത്തെങ്കിൽ മാത്രമേ ഒരു അരക്കുപ്പി മദ്യമെങ്കിലും ലഭിക്കുകയുള്ളൂ. ഓരോ ദിവസവും ഇങ്ങനെ ക്രമാതീതമായി വില വർധിപ്പിച്ചാൽ പാവപ്പെട്ടവർ എങ്ങനെ ജീവിക്കും എന്ന് ഒരാൾ ചോദിക്കുന്നു. ദിവസ വേദനക്കാരുടെ കാര്യം കഷ്ടത്തിലായിരിക്കുകയാണെന്നും മദ്യത്തിന് വില വർദ്ധിപ്പിക്കുന്നതോടെ പലരും മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തിരിയാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ചിലർ മുന്നറിയിപ്പ് നൽകി