ജോലി കഴിഞ്ഞു പോകുന്നതിനിടെ കാറിൽ വന്ന 4 സ്ത്രീകൾ വഴി ചോദിച്ചു; വിലാസം നോക്കുന്നതിനിടെ കണ്ണിലേക്ക് ഒരു സ്പ്രേ അടിച്ചു ബോധം കെടുത്തി; ബോധം വന്നപ്പോൾ കണ്ണും കൈയും കെട്ടി കാറിനുള്ളിൽ; യുവാവ് പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചു പോലീസ്; നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ

ശരിക്കും പഞ്ചാബിലെ ജലന്തറിൽ നിന്നും പുറത്തു വന്ന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ആദ്യം ഇത് ആരും വിശ്വസിച്ചില്ല. ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന വിവാഹതനായ യുവാവ് വെറുതെ പറഞ്ഞതാണോ എന്നാണ് ആദ്യം പലരും കരുതിയത്. അവിടുത്തെ ഒരു പ്രാദേശിക മാധ്യമത്തോട് ഇയാൾ പറഞ്ഞ സംഭവം പിന്നീട് ദേശീയ മാധ്യമങ്ങളിലും വലിയ വാർത്തയായി വന്നു. ജോലി കഴിഞ്ഞ് ഫാക്ടറിയിൽ നിന്നും മടങ്ങുന്നതിനിടെയാണ് കാറിൽ വന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി ബലാത്സംഗം ചെയ്തതെന്ന് യുവാവ് പറയുന്നു.

ജോലി കഴിഞ്ഞു പോകുന്നതിനിടെ കാറിൽ വന്ന 4 സ്ത്രീകൾ വഴി ചോദിച്ചു; വിലാസം നോക്കുന്നതിനിടെ കണ്ണിലേക്ക് ഒരു സ്പ്രേ അടിച്ചു ബോധം കെടുത്തി; ബോധം വന്നപ്പോൾ കണ്ണും കൈയും കെട്ടി കാറിനുള്ളിൽ; യുവാവ് പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചു പോലീസ്; നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ 1

ഫാക്ടറിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഒരു വെള്ള കാറിൽ 20 കാരികളായ നാല് പെൺകുട്ടികൾ വന്ന് വാഹനം അടുത്തു നിർത്തി വഴി ചോദിച്ചത്.  വാഹനം ഓടിച്ചിരുന്ന പെൺകുട്ടി ഒരു കുറിപ്പ് നൽകി ഈ വിലാസം അറിയുമോ എന്ന് തിരക്കി. വിലാസം വായിക്കുന്നതിനിടെ അവർ ഒരു സ്പ്രേ കണ്ണിലേക്ക് അടിച്ചു. അധികം വൈകാതെ ഇയാളുടെ ബോധം നഷ്ടപ്പെട്ടു.

പിന്നീട് ബോധം വന്നപ്പോൾ കണ്ണ് കെട്ടിയ നിലയിൽ കാറിനുള്ളിൽ ആയിരുന്നു. ഒരു അപരിചിതമായ സ്ഥലത്തേക്ക് യുവതികൾ ഇയാളെ കൊണ്ടുപോയി. അവർ മദ്യപിക്കുന്നുണ്ടായിരുന്നു. പിന്നീട് യുവതികൾ നിർബന്ധിച്ച് ഇയാളെയും മദ്യം കുടിപ്പിച്ചു.  ശേഷം യുവാവിന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നനാക്കി,  നാലുപേരും മാറിമാറി ബലാൽസംഗം ചെയ്യുകയായിരുന്നു. പുലർച്ചയോടെ കണ്ണും കയ്യുംകെട്ടി ഇവർ യുവാവിനെ വഴിയോരത്ത് ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു.

 തന്നെ ബലാത്സംഗം ചെയ്ത് യുവതികൾ സമ്പന്ന കുടുംബത്തിൽ പെട്ടവരാണെന്ന് യുവാവ് പറയുന്നു. എല്ലാവരും ഇംഗ്ലീഷിലാണ് പരസ്പരം സംസാരിച്ചത്. ഇയാൾ സംഭവം ഭാര്യയോട് തുറന്നു പറഞ്ഞെങ്കിലും പരാതി കൊടുക്കേണ്ട എന്നായിരുന്നു ഭാര്യ നൽകിയ ഉപദേശം. ഇപ്പോൾ പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് കേസെടുത്തു സ്വമേധയാ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Exit mobile version