മരണത്തിന്റെ പടിവാതിൽക്കൽ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ടവർ ആദ്യം എന്ത് എന്തായിരിക്കും സാധാരണ ചെയ്യുക. ദൈവത്തിനോട് നന്ദി പറയുകയോ പ്രിയപ്പെട്ടവരുമായി വിളിച്ച് ഫോണിൽ സംസാരിക്കുകയോ ഒക്കെയാവും ചെയ്യുക. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തരാണ് വിമാന അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദമ്പതികൾ. ശരിക്കും ഇവരുടെ ഈ പ്രവർത്തി കണ്ടു ഏവരും ഞെട്ടി എന്ന് തന്നെ പറയാം. ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്നു പോലും പലരും ചിന്തിച്ചു.
വിമാന അപകടത്തെ അതിജീവിച്ചതിനു ശേഷം ഇവർ ആദ്യം ചെയ്തത് അവരുടെ കൈവശം ഉണ്ടായിരുന്ന ഫോൺ എടുത്ത് അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അടുത്ത് നിന്ന് ഒരു സെൽഫി എടുക്കുക ആയിരുന്നു. ഇത് സമൂഹ മാധ്യമത്തില്‍ പങ്ക് വയ്ക്കുകയും ചെയ്തു. സംഭവം നടന്ന പെറുവിലെ ലിമയിലെ ജോർജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് പറന്ന് ഉയരുന്നതിനിടെയാണ് ഈ വിമാനം അപകടത്തിൽ പെടുന്നത്. അപ്പോള്‍ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഒരു ഫയർ എൻജിനുമായി കൂട്ടിയിടിച്ചാണ് വിമാനത്തിന് അപകടം സംഭവിച്ചത്. ഈ അപകടത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരണപ്പെടുകയും ചെയ്തു.
ഈ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന മറ്റാർക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. അപകടത്തിൽപ്പെട്ട വിമാനത്തിന് തീ പിടിക്കാതിരിക്കാൻ അഗ്നി ശമന സേനയിലെ അംഗങ്ങൾ ഫോം തളിച്ചാണ് യാത്രക്കാരെ രക്ഷിച്ചത്. അപകടത്തിൽപ്പെട്ടു തകർന്ന വിമാനത്തിൽ നിന്നും ഇറങ്ങിയ ദമ്പതികളാണ് അതേ വിമാനത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുത്ത് സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ഈ ചിത്രം വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.