ജയിലിനുള്ളിൽ നോവൽ വായനയിൽ മുഴുകി ഗ്രീഷ്മ; വക്കീലിനോട് പോലും കൂടുതൽ സംസാരിച്ചിട്ടില്ല; സഹതടവുകരുമായും ചങ്ങാത്തമില്ല

ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ ഇപ്പോൾ കഴിയുന്നത് അട്ടക്കുളങ്ങര വനിതാ ജയിലിൽ ആണ്. ജയിൽ സൂപ്രണ്ടിന് നേരിട്ട് കാണുന്ന പത്താം നമ്പർ സെല്ലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. കൂടാതെ വാർഡർമാരുടെ പ്രത്യേക ശ്രദ്ധയും ഗ്രീഷ്മയുടെ മേൽ ഉണ്ട്. സഹകടവുകാരായ പ്രതികളോട് ഒന്നും തന്നെ ഗ്രീഷ്മ അടുപ്പം കാണിച്ചിട്ടില്ല. തനിച്ചിരുന്നു  ആഴ്ചപ്പതിപ്പുകളും നോവലുകളും വായിച്ചാണ് സമയം കളയുന്നത്. സന്ദർശിക്കാൻ എത്തിയ  അച്ഛനോടും അഭിഭാഷകനോടും കൂടുതൽ സംസാരിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.  ഗ്രീഷ്മയെ ടിവി കാണാൻ അനുവദിച്ചിട്ടുണ്ടെങ്കിലും അതിനും അവർ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.

ജയിലിനുള്ളിൽ നോവൽ വായനയിൽ മുഴുകി ഗ്രീഷ്മ; വക്കീലിനോട് പോലും കൂടുതൽ സംസാരിച്ചിട്ടില്ല; സഹതടവുകരുമായും ചങ്ങാത്തമില്ല 1

അതേസമയം ഗ്രീഷ്മയെ  കുടുക്കാനുള്ള എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇവരെ കന്യകാത്വ  പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇത് വിചാരണ വേളയിൽ ഗ്രീഷ്മയെ കൂടുതൽ പ്രതിരോധത്തിലാക്കും. ഗ്രീഷ്മക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥർ ഓരോ നീക്കവും നടത്തുന്നത്. ഇതിന്റെ ഭാഗമായി വളരെ രഹസ്യമായാണ് ഗ്രീഷ്മയെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചു കന്യകാത്വ പരിശോധന നടത്തിയത്. കന്യകാത്വ പരിശോധനമായി ബന്ധപ്പെട്ട ഫലം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ മാത്രമേ പുറത്തു വിടൂ എന്നാണ് ലഭിക്കുന്ന സൂചന.

ജയിലിനുള്ളിൽ നോവൽ വായനയിൽ മുഴുകി ഗ്രീഷ്മ; വക്കീലിനോട് പോലും കൂടുതൽ സംസാരിച്ചിട്ടില്ല; സഹതടവുകരുമായും ചങ്ങാത്തമില്ല 2

ഷാരോൺ വധക്കേസിൽ 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം നൽകാൻ തയ്യാറെടുത്തിരിക്കുകയാണ് അന്വേഷണ സംഘം. ഏതെങ്കിലും കാരണവശാൽ ഗ്രീഷ്മ ഷാറോണിന്റെ ഒപ്പം റിസോര്‍ട്ടില്‍ താമസിച്ചിട്ടില്ല എന്ന് കോടതിയിൽ പറഞ്ഞാൽ അതിനെ പൊളിക്കുന്നതിനു വേണ്ടിയാണ് കന്യകാത്വ  പരിശോധന നടത്തിയത്. ഗ്രീഷ്മയുടെ എല്ലാ വാദങ്ങളെയും ശക്തമായ തെളിവുകള്‍ നിരത്തി  തകർത്തെറിയാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

Exit mobile version