പ്രപഞ്ചം ഒരു മഹാസാഗരമാണ്. നമ്മുടെ കാഴ്ചകൾക്കും ചിന്തകൾക്കും അപ്പുറത്തുള്ള അത്ഭുതങ്ങളാണ് ചുറ്റും സംഭവിക്കുന്നത്. ചിലതൊക്കെ നമ്മൾ കാണുന്നു, എന്നാൽ കൂടുതലും നമ്മുടെ കാഴ്ചകൾക്ക് അപ്പുറത്താണ് എന്നതാണ് യാഥാർത്ഥ്യം. വരുന്ന നൂറുവർഷത്തേക്ക് ഒരു ചിന്ന ഗ്രഹവും ഭൂമിയിൽ നേരിട്ട് പതിക്കില്ല എന്നാണ് ഗവേഷകർ എപ്പോഴും പറയാറുള്ളത്. എന്നാൽ അതിന് ഘടകവിരുദ്ധമായി ഒരു ചിന്ന ഗ്രഹം ഭൂമിയെ തകർക്കാൻ ഏതാനും ദിവസങ്ങൾക്കു മുൻപ് എത്തിയിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ആ ദുരന്തം വഴി മാറിപ്പോയത്. ശാസ്ത്രലോകത്തിന് മാത്രം അറിയാമായിരുന്ന രഹസ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
ഒരു കൂട്ടിയിടി കൂടി താങ്ങാനുള്ള ശേഷി നിലവിൽ ഭൂമിക്കില്ല. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഇത്തരത്തിൽ ഒരു ഉൽക്കശകലം പതിച്ചതിന്റെ ഫലമായാണ് ഭൂമിയിലെ ദിനോസറുകൾ അടക്കം ഇല്ലാതായത്. അതുപോലെ ഒന്ന് ഒരിക്കൽക്കൂടി ഭൂമിയിൽ പതിച്ചാൽ മനുഷ്യനും വംശനാശം സംഭവിച്ചേക്കാം. കഴിഞ്ഞ ആഴ്ചയാണ് ഭൂമിയുടെ നേരെ വളരെ വേഗത്തിൽ ഒരു ചിന്ന ഗ്രഹം പാഞ്ഞെടുത്തത്. ഡേവിഡ് റാങ്കിംഗ് എന്ന വാനനിരീക്ഷകനാണ് ഇത് വാന നിരീക്ഷകനാണ് ഇത് ആദ്യമായി കണ്ടെത്തിയത്..
ഇദ്ദേഹം ഈ ചിന്ന ഗ്രഹത്തെ കണ്ടെത്തി അധിക സമയം കഴിയാവുന്നതിനു മുമ്പ് തന്നെ ഇത് അന്തരീക്ഷത്തിൽ പതിച്ച് നിർവീര്യമായിരുന്നു. ഈ ചിന്ന ഗ്രഹം ഭൂമിയെ ലക്ഷ്യമിട്ട് വരുന്നതും അന്തരീക്ഷത്തിൽ പതിക്കുന്നതെല്ലാം ക്യാമറയിൽ വിശദമായി തന്നെ പതിഞ്ഞിട്ടുണ്ട്. ശാസ്ത്രജ്ഞന്മാരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ടാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പാഞ്ഞെടുത്തത്. നിരവധി ചിന്ന ഗ്രഹങ്ങളാൽ ചുറ്റപ്പെട്ടതാണ് ഭൂമി. അതുകൊണ്ടുതന്നെ ചിന്ന ഗ്രഹം മൂലം ഉണ്ടാകുന്ന അപകടത്തിന് സാധ്യത വളരെ വലുതാണ്. ഭൂമിയുടെ ശക്തമായ ഗുരുത്വാകർഷണബലം മൂലമാണ് ഇവയൊന്നും ഭൂമിയിൽ പതിക്കാതെ നിർവീര്യമാകുന്നതും വഴിതെറ്റി പോകുന്നതും.
നേരത്തെ ഇവയെ കണ്ടെത്തിയാൽ അവയെ വഴി തിരിച്ചു വിടുന്നതിന് ബഹിരാകാശ വാഹനങ്ങളെയുൾപ്പെടെ നാസ ഉപയോഗിക്കാറുണ്ട് എന്നാൽ എങ്ങനെയാണ് വാന നിരീക്ഷകരുടെ കണ്ണ് വെട്ടിച്ച് ഈ ചിന്ന ഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്നത് എന്ന കാര്യത്തിലാണ് ഗവേഷകർ ആശങ്കാകുലരാവുന്നത്. അന്തരീക്ഷത്തിൽ പ്രവേശിച്ച ഉടൻതന്നെ ഇത് കത്തി അമർന്നു. അപ്പോഴും ദിശ മാറി എങ്ങനെ ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചു എന്നറിയാതെ കുഴങ്ങുകയാണ് ഗവേഷകർ.