സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നത് 12 ദിവസമായി നിർത്താതെ വട്ടം കറങ്ങിക്കൊണ്ടിരുന്ന ചൈനയിലെ ആട്ടിൻ കൂട്ടത്തിന്റെ ദൃശ്യങ്ങളാണ്. വടക്കൻ ചൈനയിലെ മങ്കോളിയയിലാണ് ഈ കൗതുകം ഉണർത്തുന്ന സംഭവം നടന്നത്. ഇതിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വലിയ ചർച്ചയായി മാറി. ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തു വിട്ടത് ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയിലിയാണ്. വീഡിയോ പുറത്തു വന്ന് ഉടൻതന്നെ ഇതിന്റെ കാരണം അന്വേഷിക്കുക ആയിരുന്നു ലോകത്താകമാനമുള്ള ശാസ്ത്ര കുതുകികള്‍. പലരും പലതരത്തിലുള്ള നിഗമനങ്ങളിൽ എത്തിച്ചേർന്നു. പക്ഷേ ആർക്കും ഇതിന് വ്യക്തമായ ഒരു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴിതാ ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു പറ്റം ഗവേഷകർ. ഇംഗ്ലണ്ടിലെ ഒരു പ്രമുഖ സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ലോകത്തെ മുല്‍ മുനയില്‍ നിര്‍ത്തിയ ഈ രഹസ്യത്തിന്റെ ചുരുളഴിച്ചത്.
കുറച്ചു നാളുകളായി ഒരു തൊഴുത്തില്‍ തന്നെയാണ് ഈ ആടുകൾ
ഉണ്ടായിരുന്നത്. കാലങ്ങളായി ഒരു തൊഴുത്തിൽ കഴിയുന്നതിന്റെ വിരസത
ഈ ആടുകള്‍ക്കും ഉണ്ടായിരിക്കണം. പുറത്തേക്ക് പോകാനാകാതെ ഒരു
തൊഴുത്തിൽ തന്നെ കഴിയുന്നതിന്റെ നിരാശ മൂലമാണ് ആടുകളെ ഇത്തരത്തിൽ നിർത്താതെ വട്ടം കറങ്ങാൻ പ്രേരിപ്പിച്ചത് എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
തുടക്കത്തിൽ ഒന്നോ രണ്ടോ ആടുകൾ മാത്രമാണ് ഇത്തരത്തിൽ വട്ടം കറങ്ങിയത്. പിന്നീട് മറ്റുള്ളവ അവയ്ക്ക് പിന്നാലെ കൂടുക ആയിരുന്നു. ഇത് ഒരു മാനസിക പ്രശ്നം മാത്രമാണെന്നും അത്ഭുതത്തിന് വക നൽകുന്ന ഒന്നും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഗവേഷകർ കൂട്ടിച്ചേര്‍ത്തു.