ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ 10 നടന്ന സംഭവത്തിന് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നത് . പാലക്കാട് സ്വദേശിയായ നിഖിലിന്റെയും ഗുരുവായൂർ സ്വദേശിയായ അഞ്ജലിയുടെയും വിവാഹ ഫോട്ടോഷൂട്ട് നടക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ തൂക്കി എറിയുകയായിരുന്നു. അത്ഭുതകരമായാണ് പാപ്പാൻ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. നവംബർ 10ന് നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നത്.
നവദമ്പതികൾ താലികെട്ടിനു ശേഷം ക്ഷേത്രത്തിന്റെ വലതു വശത്തുള്ള നടയുടെ ഭാഗത്ത് വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത് . ഇതിനിടെ ക്ഷേത്രത്തിൽ ശീവേലി എഴുന്നെള്ളിപ്പിനു ശേഷം ആനയെ കൊണ്ടു വരുന്നത് കാണുന്നത്. ഇതോടെ ഈ ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫർ തന്‍റെ ക്യാമറയിൽ പകർത്തി. എന്നാല്‍ വരന്‍റെയും വധുവിന്റെയും തൊട്ടുപിന്നിൽ എത്തിയ ആന പെട്ടെന്ന് പാപ്പാനെ ആക്രമിക്കുക ആയിരുന്നു. പാപ്പാനെ തുമ്പിക്കൈ കൊണ്ട് പൊക്കിയെടുത്തു എങ്കിലും പിടുത്തം കിട്ടിയത് മുണ്ടിൽ ആയിരുന്നു. ഇതോടെ പാപ്പാൻ മുണ്ടുരിഞ്ഞ് നിലത്ത് വീണു. അദ്ദേഹം ഉടൻ തന്നെ ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രമാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി പോയത്. തുടർന്ന് തോട്ടി ഉപയോഗിച്ച് ആനപ്പുറത്ത് ഉണ്ടായിരുന്ന മറ്റൊരു പാപ്പാൻ ആനയെ വരുതിയിൽ ആക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയത് കോഴിക്കോട് വെഡിങ് മോയിട്ടോയിലെ വീഡിയോഗ്രാഫർ ജെറിയാണ്. അതേസമയം തങ്ങൾ ആന ഇടഞ്ഞത് അറിഞ്ഞില്ലെന്നും കണ്ടപ്പോൾ വല്ലാതെ ഭയന്നു പോയെന്നും നവദമ്പതികളായ നിഖിലും അഞ്ജലിയും പറയുന്നു.