കോടികളുടെ കടം; ബാധ്യത തീർക്കാൻ തെരുവിൽ ഭക്ഷണം വില്‍പ്പന; റസ്റ്റോറന്റ് വ്യവസായിയുടെ പതനം അമ്പരപ്പിക്കുന്നത്

കോടികളുടെ കടബാധ്യത തീർക്കാനായി തെരുവിൽ കച്ചവടം നടത്തുന്ന ചൈനീസ് റസ്റ്റോറന്റ് വ്യവസായിയുടെ പതനം അമ്പരപ്പിക്കുന്നതാണ്. ടാങ്ങ് ജിയാൻ എന്ന ചൈനീസ് വ്യവസായി ആണ് തന്റെ ലക്ഷക്കണക്കിന് ഡോളര്‍ കടം വീട്ടുന്നതിന് വേണ്ടി തെരുവിൽ ഭക്ഷണ വില്പന നടത്തുന്നത്. 52 കാരനായ ഇദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം തകർന്നടിഞ്ഞത് മൂലമുണ്ടായ കടം വീട്ടുന്നതിന് വേണ്ടിയാണ് തെരുവിലേക്ക് ഇറങ്ങിയത്.

കോടികളുടെ കടം; ബാധ്യത തീർക്കാൻ തെരുവിൽ ഭക്ഷണം വില്‍പ്പന; റസ്റ്റോറന്റ് വ്യവസായിയുടെ പതനം അമ്പരപ്പിക്കുന്നത് 1

 നിരവധി ഭക്ഷണശാലകളുടെ ഉടമയായിരുന്നു ഇയാൾ. ഉയർച്ചയിൽ നിന്നും പുതിയ പടവുകള്‍ താണ്ടുന്ന ബിസിനസ് സംരംഭമായിരുന്നു ഇയാളുടെത്. എന്നാൽ 2005 ല്‍ ഇദ്ദേഹം സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനത്തിലേക്ക് പ്രവേശിച്ചു. തീരെ പരിചയമില്ലാത്ത ഒരു മേഖലയായത് കൊണ്ട് തന്നെ ഇയാളുടെ കൈ പൊള്ളി. ഈ ബിസിനസ് ഇയാളെ കൊണ്ട് ചെന്നെത്തിച്ചത് വലിയ കടക്കണിയിലാണ്. ഇതോടെ നിൽക്കക്കള്ളിയില്ലാതെ വീടും വാഹനങ്ങളും വിറ്റ് പകുതി ബാധ്യത ഇയാൾ തീർത്തു. ബാക്കി വന്ന 7 ലക്ഷം ഡോളർ കടം വീട്ടുന്നതിന് വേണ്ടിയാണ് ഇയാൾ തെരുവുകളിൽ ഭക്ഷണ വില്പന തുടങ്ങിയത്.

 കടം വീട്ടുന്നതിന്റെ ഭാഗമായി ഇയാൾ ആദ്യം ഒരു സോസേജ് സ്റ്റോര്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണെന്നും പല ബുദ്ധിമുട്ടുകളും ജീവിതയാത്രയിൽ നമുക്കുണ്ടാകാമെന്നും ടാങ് പറയുന്നു. പക്ഷേ ഒരിക്കലും തളർന്നു പോകാൻ പാടില്ല. എല്ലാ ബുദ്ധിമുട്ടുകളെയും സധൈര്യം നേരിട്ട് മുന്നോട്ടു പോകണം. ഓരോ പ്രയാസങ്ങളും പുതിയ ഓരോ പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്. പഠിക്കാൻ ശ്രമിക്കുന്നവർ സ്വയം ശക്തിപ്പെടും. എല്ലാ മനുഷ്യനും ഭൂമിയിലേക്ക് വന്നത് വെറും കയ്യോടെയാണ്. അതുകൊണ്ടുതന്നെ വീഴ്ചകളിൽ നിന്നും വീണ്ടും ജീവിതം കെട്ടിപ്പടുക്കുന്നതിന്  മടി തോന്നേണ്ട കാര്യമില്ല. തനിക്ക് ഈ അവസ്ഥയിലും ഒരു ഭയവും ഇല്ലെന്നും കടങ്ങളെല്ലാം വീട്ടി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമെന്നും ടാങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇദ്ദേഹത്തിന്റെ വാക്കുകൾ സമൂഹ മാധ്യമത്തിൽ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. ഇദ്ദേഹം ഏവർക്കും ഒരു പ്രചോദനമാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

Exit mobile version