ഡോക്ടർ പണി എനിക്കു വേണ്ട; രാജ്യം വിടുന്നു; കരഞ്ഞുകൊണ്ട് വനിതാ ഡോക്ടർ

രോഗിയുടെ ഭർത്താവിൽ നിന്നും ക്രൂരമായ മർദ്ദനത്തിന് ഇരയാകേണ്ടിവന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. രോഗി മരണപ്പെട്ടു എന്ന വിവരം അറിയിച്ചപ്പോൾ ബന്ധു അതിക്രൂരമായി ഡോക്ടറുടെ വയറ്റിൽ ചവിട്ടുകയായിരുന്നു. കൊല്ലം സ്വദേശിയായ സെന്തില്‍ കുമാറാണ് വനിത ഡോക്ടറെ അതിക്രൂരമായി പരിക്കേൽപ്പിച്ചത്. ഡോക്ടറെ നേരിൽ കണ്ടതിനു ശേഷം ഐഎംഎയുടെ സംസ്ഥാന പ്രസിഡണ്ട് ആയ ഡോക്ടർ സുൽഫി നൂഹ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടി.

ഡോക്ടർ പണി എനിക്കു വേണ്ട; രാജ്യം വിടുന്നു; കരഞ്ഞുകൊണ്ട് വനിതാ ഡോക്ടർ 1

 ആശുപത്രിയിൽ സന്ദർശിക്കാൻ എത്തിയ നൂഹിനോട് വനിതാ ഡോക്ടർ പറഞ്ഞത് തനിക്ക് ഈ പണി വേണ്ടെന്നും രാജ്യം വിടുകയാണ് എന്നുമാണ്. ഡോക്ടറുടെ അടിവയറ്റില്‍ ആണൊരുത്തൻ ചവിട്ടിയതിന്റെ ഫലമാണിത്. തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗിയെ ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം ജീവൻ രക്ഷിക്കാനായി ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ പരിശ്രമിച്ചിരുന്നു. എന്നാൽ നില അതീവ ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഇത് വെളിയില്‍ കാത്തു നിന്ന ബന്ധുവിനോട് പറഞ്ഞപ്പോഴാണ് ഡോക്ടറിന്റെ അടിവയർ നോക്കി ചവിട്ടിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി ആശുപത്രി നിറയെ പറന്നു നടന്ന ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറിനാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്.

എംബിബിഎസ് പഠനത്തിന് അഞ്ചര വർഷവും, മൂന്നുകൊല്ലം സർജറി പഠനവും ഉൾപ്പെടെ ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്ക് ഉള്ളിൽ ചെലവഴിക്കുന്ന ഡോക്ടർ ആയിരുന്നു അവർ. എന്നാൽ ചവിട്ടുകൊണ്ട അവർക്ക് ഐസിയുവിൽ നിലവിളിച്ചു കരയാൻ പോലും കഴിയാതെ തകർന്നടിയുകയായിരുന്നു. ആ പ്രതി ഇപ്പോഴും സുരക്ഷിതനാണ്. അതേസമയം പ്രൊഫഷൻ തന്നെ ഉപേക്ഷിക്കാൻ തയ്യാറായി നിൽക്കുകയാണ് വനിതാ ഡോക്ടർ. പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും വനിതാ ഡോക്ടർമാർ സുരക്ഷിതരല്ല. തലസ്ഥാനത്ത്  ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ സംഭവമാണ് ഇത് എന്ന് നൂഹ് ചൂണ്ടിക്കാട്ടുന്നു.  ആശുപത്രി ആക്രമണങ്ങൾ ഒരിക്കലും വച്ച്പൊറുപ്പിക്കാന്‍ പാടുള്ളതല്ല. നാട്ടിൽ ഒരു നിയമം ഉണ്ട് നിയമാനുസൃതമായ നടപടികളും ഉണ്ട്. ഇനിയും  നോക്കി നിൽക്കാൻ കഴിയില്ലെന്നും ഇത് വെള്ളരിക്കാപ്പട്ടണമെന്നും നൂഹ്  ഓര്‍മിപ്പിക്കുന്നു.

Exit mobile version