ദിലീപ് നല്ല പയ്യനാണ്; ഒരുപാട് പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്; ഒരുപാട് തമാശ പറയും; ദിലീപിനെ കുറിച്ച് കേൾക്കുന്നതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല; സുബ്ബലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കുറിച്ച് കേൾക്കുന്നതൊന്നും തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പ്രമുഖ നടി സുബ്ബലക്ഷ്മി അഭിപ്രായപ്പെട്ടു. ദിലീവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം അറിയിക്കുകയായിരുന്നു അവർ.

ദിലീപ് നല്ല പയ്യനാണ്; ഒരുപാട് പടങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്; ഒരുപാട് തമാശ പറയും; ദിലീപിനെ കുറിച്ച് കേൾക്കുന്നതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നില്ല; സുബ്ബലക്ഷ്മി 1

ദിലീപ് ഒരു നല്ല പയ്യനാണ് നിരവധി പടങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തന്നോട് ഇടയ്ക്കിടെ വിശേഷങ്ങൾ ചോദിക്കാറുണ്ട്. ഒരുപാട് തമാശ പറയും. തന്റെ മകനായ പേരക്കുട്ടി ആയോ കരുതാവുന്ന വ്യക്തിയാണ് ദിലീപ്. അങ്ങനെ ഉള്ള ദിലീപിനെ കുറിച്ച് ഇപ്പോൾ കേൾക്കുന്നതൊന്നും തനിക്കു ഉള്‍ക്കൊള്ളാൻ പോലും കഴിയുന്നില്ലെന്ന് സുബ്ബലക്ഷ്മി പറയുന്നു.

ദിലീപിനെ കുറിച്ച് പല പുതിയ വാർത്തകളും കേൾക്കുമ്പോൾ വിശ്വാസം വരുന്നില്ല. ദിലീപ് തന്നോടു ഒരിക്കല്‍പ്പോലും മോശമായി പെരുമാറിയിട്ടില്ല. എപ്പോഴും തമാശ പറയുകയും ചിരിപ്പിക്കുകയും ചെയ്യുന്നതല്ലാതെ ഒരു വാക്കു പോലും തെറ്റായി പറഞ്ഞിട്ടില്ല. ദിലീപിന്റെ ഒപ്പം ഒരുപാട് പടങ്ങൾ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും വിഷമമുണ്ടാക്കുന്ന ഒന്നും ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ വര്‍ത്തകളില്‍ പ്രചരിക്കുന്ന തരത്തിലുള്ള ഒരാളാണ് ദിലീപ് എന്ന് വിശ്വസിക്കാന്‍ കഴിയില്ലന്നു സുബ്ബലക്ഷ്മി പറയുന്നു.

ചിലപ്പോൾ ഇനി വിധി ആയിരിക്കാം. പല വിധത്തിലും വിധി പിന്തുടരും. ഈ വിഷയത്തിൽ താൻ കരുതുന്നത് അങ്ങനെയാണ്. അങ്ങനെ തന്നെ ആയിരിക്കട്ടെ എന്നാണ് കരുത്തുന്നതെന്നും സുബ്ബലക്ഷ്മി കൂട്ടിച്ചേർത്തു. ഒരു പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീപിനെ അനുകൂലിച്ച് സുബ്ബലക്ഷ്മി പ്രതികരണം അറിയിച്ചത്. സിനിമാ രംഗത്തെ പല പ്രമുഖരും ദിലീപിന് ഈ കേസിൽ പങ്കുള്ളതായി വിശ്വസ്സിക്കുന്നില്ലന്നു പറഞ്ഞിരുന്നു. ഏറ്റവും ഒടുവിലാണ് സുബ്ബലക്ഷ്മിയുടെ പ്രതികരണം.

Exit mobile version