മിക്ക വിവാഹ വീഡിയോകളും സമൂഹ മാധ്യമത്തിൽ വൈറലായി മാറാറുണ്ട്. കല്യാണ പന്തലിൽ നടക്കുന്ന തമാശകളും വരന്റെയും വധുവിന്റെയും അബദ്ധങ്ങളും ഒക്കെ വൈറൽ വീഡിയോയുടെ ഗണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമത്തിൽ ഒരു വിവാഹ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഈ വീഡിയോയിലെ താരം വാരനാണ്. വിവാഹം കഴിഞ്ഞ് വധുവിനെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ നിൽക്കുന്നതാണ് രംഗം.
ഈ വീഡിയോകളിൽ വധുവും വധുവിന്റെ അച്ഛനും അമ്മയും എല്ലാവരും ആകെ വിഷമത്തിൽ കരയുകയാണ്. ഇതിനിടയാണ് വരൻ ഒരു മാസ് ഡയലോഗ് പറഞ്ഞത്. മധുവിന്റെ മുഖം പൂക്കൾ കൊണ്ട് നിർമ്മിച്ച ഒരു പ്രത്യേക മൂടുപടം കൊണ്ട് മൂടിയിരിക്കുകയാണ്, അതുകൊണ്ടുതന്നെ വധുവിന്റെ മുഖം വ്യക്തമല്ല, വധുവിനെ മുന്നോട്ട് നടക്കാൻ സഹായിക്കുന്നത് വരനാണ്. വരന് വധുവിനെ വാഹനത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. രക്ഷിതാക്കളും ബന്ധുക്കളും ഒക്കെ സങ്കടത്തിലാണ്.
മകളെ വിട്ട് പിരിയുന്ന മാതാപിതാക്കളുടെ സങ്കടം മനസ്സിലാക്കിയ വരന് അവരോട് ഒരു കാര്യം പറഞ്ഞു. ഇത് കേട്ടതോടെ മാതാപിതാക്കളുടെ മുഖത്ത് ചിരി പടർന്നു. സന്തോഷവും സമാധാനവും അലയടിച്ചു. ഇങ്ങനെ തന്നെയായിരുന്നു ആ അവസരത്തിൽ പറയേണ്ടിയിരുന്നത് എന്നാണ് ഈ വീഡിയോയ്ക്ക് താഴെ പലരും കമന്റ്. വളരെ ലളിതമായ ഒരു കാര്യമാണ് വരൻ വധുവിന്റെ മാതാപിതാക്കളോട് പറഞ്ഞത്. ആരും ഒരുപാട് ടെൻഷനടിക്കേണ്ട, ഇനി നിങ്ങൾ ചിരിക്കാനാണ് പോകുന്നത് എന്നായിരുന്നു വരന്റെ ഡയലോഗ്. ഇത് കേട്ടതോടെ അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മുഖത്തെ ടെൻഷൻ മാഞ്ഞു. നിമിഷ നേരം കൊണ്ട് വീഡിയോ കണ്ടത് 4 ദശലക്ഷത്തിലധികം പേരാണ്. 400 കെ ലൈക്കും ആയിരക്കണക്കിന് കമന്റുകളും വീഡിയോയുടെ താഴെ വന്നു. നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തത്. പെട്ടെന്ന് തന്നെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ ആവുകയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.