ലോട്ടറി എടുക്കുന്നതിനോട് ഒരു താല്പര്യവും ഇല്ലാത്ത പലരും നമ്മുടെ സമൂഹത്തിലുണ്ട്. ലോട്ടറിയെ കേവലം ഒരു ചൂതാട്ടമായി കാണുന്ന ഒരു വിഭാഗം പുതുതലമുറയിലും പഴയ തലമുറയിലും ഉണ്ട്. അതുപോലെ ലോട്ടറിയിൽ പാടെ വിശ്വാസമില്ലാത്ത ഒരാൾ വെറുതെ ഒരു രസത്തിന് ഒരു ടിക്കറ്റ് എടുത്തപ്പോൾ സംഭവിച്ചത് ചരിത്രമായി. ആദ്യമായി എടുത്ത ടിക്കട്ടിലൂടെ തന്നെ ഇയാൾക്ക് സമ്മാനമായി ലഭിച്ചത് ലക്ഷങ്ങൾ ആണ്.
ആന്റണി സൃമർ എന്ന യുവാവിനെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. ഒരു കടയിൽ ലഘുഭക്ഷണം വാങ്ങാൻ പോയതായിരുന്നു ആന്റണി. അവിടെവച്ചാണ് ഇയാൾ ക്രോസ് വേര്ഡ് ലോട്ടറി കാണുന്നത്. അതിനു മുന്പ് ജീവിതത്തിൽ ഒരിക്കൽപോലും ഇയാൾ ലോട്ടറി എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ ലോട്ടറി എടുക്കുന്നതിനോട് ഒരു താല്പര്യവും ആന്റണിക്ക് ഉണ്ടായിരുന്നില്ല.
എന്നാൽ അന്നേദിവസം പെട്ടെന്ന് ഒരു ലോട്ടറി എടുക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. വെറുതെ ഒരു രസത്തിനാണ് ആന്റണി അങ്ങനെ ചെയ്തത്. പക്ഷേ അത് ആന്റണിക്ക് നേടിത്തന്നത് ലക്ഷങ്ങളാണ്. ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കിയപ്പോൾ ആന്റണിക്ക് ഒന്നും മനസ്സിലായില്ല. അതിൽ കൊടുത്തിരിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയില്ലായിരുന്നു. കാരണം മുൻപ് ലോട്ടറി എടുത്ത പരിചയം അയാൾക്കില്ല. അതുകൊണ്ടുതന്നെ വീട്ടിലെത്തിയ അദ്ദേഹം കുട്ടികൾ വീട്ടിൽ മടങ്ങിയെത്തുന്നതിനു വേണ്ടി കാത്തിരുന്നു. മക്കളെ ലോട്ടറി കാണിച്ചു. എന്താണ് ഇതിൽ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചു. പിതാവിന് ലോട്ടറി അടിച്ചു എന്ന വിവരം പറയുന്നത് മകളാണ്. 40 ലക്ഷം ഡോളറാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. നാലു മണിക്കൂറോളം യാത്ര ചെയ്താണ് അദ്ദേഹം ലോട്ടറി അടിച്ച തുക കൈപ്പറ്റിയത്. രണ്ട് ഡോളറിന് വാങ്ങിയ ലോട്ടറിക്കാണ് 40 ലക്ഷം ഡോളർ സമ്മാനമായി ലഭിച്ചത്.