ശ്വാസകോശ ക്യാൻസർ; ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം; ഒരിയ്ക്കലും നിസ്സാരമായി കാണരുത്

ശ്വാസകോശ അർബുദം പിടിപെടുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടി വരികയാണ്. ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ട ആദ്യത്തെ ഘട്ടത്തിൽ ഒരു ലക്ഷണവും പൊതുവെ അങ്ങനെ പ്രകടിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഈ രോഗമുണ്ടെന്ന് കണ്ടുപിടിക്കാൻ ഏറെ വൈകുകയും ചെയ്യും. രോഗം കണ്ടെത്താൻ വൈകുന്നതോടെ അർബുദം സമീപത്തുള്ള മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് പരിചയമില്ലാത്ത ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടാൽ ഒരിക്കലും അത് അവഗണിക്കാൻ പാടില്ല. ഉടൻതന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ശ്വാസകോശ ക്യാൻസർ; ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം; ഒരിയ്ക്കലും നിസ്സാരമായി കാണരുത് 1

ഇപ്പോഴത്തെ കണക്കനുസരിച്ച് 68 പുരുഷന്മാരിൽ ഒരാൾ ഈ രോഗത്തിന് ഇരയാകുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുകവലിക്കുന്നവരിൽ ക്യാൻസറിനുള്ള സാധ്യത വളരെ കൂടുതലാണ്. രാജ്യത്ത് ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകവലിയാണ്. മൂന്നാഴ്ചയിൽ കൂടുതൽ ചുമ നീണ്ടു നിൽക്കുകയാണെങ്കിൽ അത് ചിലപ്പോൾ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണം ആയേക്കാം. നെഞ്ചിലെ അണുബാധയും ശ്വാസ തടസവും ക്യാൻസറിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. നെഞ്ചിലോ തലയിലോ ഇടയ്ക്കിടെ വേദന ഉണ്ടാവുക തൊണ്ട വേദന അനുഭവപ്പെടുക പെട്ടെന്ന് ഭാരം കുറയുക മുഖത്തോ കഴുത്തില്‍ വീക്കം ഉണ്ടാവുക തുടങ്ങിയവയൊക്കെ ശ്വാസകോശസംബന്ധമായ അർബുദത്തിന്റെ ലക്ഷണം ആകാമെന്ന് വിദഗ്ധർ പറയുന്നു.  ക്യാൻസർ മുൻകൂട്ടി കണ്ടെത്താൻ കഴിയുന്നത് സുഖപ്പെടുത്താൻ സഹായിക്കും.

പുക വലിക്കുന്നതിനേക്കാൾ അപകടകരമായ കാര്യമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തി വയ്ക്കും. കഴിവതും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. ഭക്ഷണത്തിനൊപ്പം കൃത്യമായ വ്യായാമവും ചെയ്യുക. വ്യായാമം ശാരീരികവും മാനസികവുമായ ആരോഗ്യം പ്രധാനം ചെയ്യും. വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണം ആണെന്ന് ഗവേഷകർ പറയുന്നു. ഇങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറെ കാണണം.

Exit mobile version