26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട്  14 വർഷം; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ്

 സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തിയ സംഭവമാണ് മുംബൈ ഭീകരാക്രമണം. മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം പൂർത്തിയാവുകയാണ്.  10 ലക്ഷകർ ഭീകരന്മാരാണ് മുംബൈയുടെ നഗരത്തിൽ ഭീതി വിതച്ചത്. താജ്മഹൽ പാലസ് ഹോട്ടൽ , ഹോട്ടൽ ട്രൈഡന്‍റ്,  നരിമാൻ ഹൗസ്,  സി എസ് എം ടി , ലിയോപോൾഡ് കഫെ , കാമ ഹോസ്പിറ്റൽ എന്നിവ ലക്ഷ്യം വച്ചാണ് ഭീകരന്മാർ ആക്രമണം അഴിച്ചു വിട്ടത്.  അന്നത്തെ ആക്രമണത്തിൽ 166 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 9 ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തി. ആക്രമണത്തിൽ പങ്കെടുത്ത ഭീകരൻ  അജ്മൽ കസബിനെ സുരക്ഷാ ഉദ്യോഗസ്ഥർ ജീവനോടെ പിടികൂടി. ഇയാളെ 2012 നവംബർ 21ന് തൂക്കിക്കൊന്നു.

26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട്  14 വർഷം; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ് 1

2011 നവംബർ 26ന് കറാച്ചിയിൽ നിന്നും ഒരു ബോട്ടിലാണ് ലക്ഷകർ ഭീകരർ മുംബൈയുടെ തീരങ്ങളിൽ എത്തിയത്. ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്ന രണ്ട് ഭീകരർ ട്രൈഡെന്‍റിലും ,  രണ്ട് പേർ താജ് ഹോട്ടലിലും,  നാല് പേർ നരിമാൻ ഹൗസിലും പ്രവേശിച്ചു.അജ്മൽ കസബും ഇസ്മായിൽ ഖാനും സി എസ് എം ടി യിൽ ആക്രമണം നടത്തി. തുടർന്ന് ഇവർ കാമ ആശുപത്രിയിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ശേഷം ഇവർ പോലീസ് ജീപ്പ് തട്ടിയെടുത്തു. ഗീര്‍ഗാവ് ചൌപ്പട്ടിക്ക് സമീപം ഗാന്ധവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഭീകരനെ തടഞ്ഞു. തുടർന്നുണ്ടായ വെടിവെപ്പിൽ ഇസ്മായിൽ ഖാൻ കൊല്ലപ്പെടുകയും അജ്മല്‍ ഖസബ് പോലീസ് പിടിയിലാവുകയും ചെയ്തു.

നവംബർ 27നു കമാന്‍റോകളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് നരിമാന്‍ ഹൗസും താജ് ഹോട്ടലും ട്രേഡന്‍റും വളഞ്ഞു. ഹോട്ടലിനുള്ളിൽ കുടുങ്ങിക്കിടന്ന സാധാരണക്കാരെ അവർ പുറത്തെത്തിച്ചു. നവംബർ 28നു  ട്രെഡന്‍റ് ഹോട്ടലിലേയും നരിമാന്‍ ഹൌസിലെയും ഓപ്പറേഷൻ അവസാനിച്ചു. പിന്നീട് നവംബർ 29ന് എൻ എസ് ജി കമാൻഡുകൾ എത്തിയാണ് താജ് ഹോട്ടലിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ മുഴുവനായി പുറത്തിറക്കിയത്. ഈ പ്രത്യാക്രമത്തിൽ മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന എന്‍ എസ് ജീ കമാന്‍റോയുടെ ജീവൻ നഷ്ടപ്പെട്ടു.

Exit mobile version