ലോകത്തിലെ തന്നെ ഏറ്റവും ദുരൂഹതയേറിയ ദ്വീപ് എന്നാണ് കെനിയയിലെ എൻ വൈറ്റനേറ്റ് ദ്വീപ് അറിയപ്പെടുന്നത്. എൻ വൈറ്റനേറ്റ് എന്ന വാക്കിന്റെ അർത്ഥം നോ റിട്ടേണ്‍ എന്നാണ്. ഈ ദ്വീപിൽ പോയ ആരും ഇതുവരെ തിരിച്ചു വന്നിട്ടില്ല. കെനിയയിലെ നിരവധി ദ്വീപുകളിൽ ഒന്നാണ് ഇത്. എന്നാൽ ഈ ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്ക് ഇപ്പൊഴും അന്ത്യമില്ല.
പണ്ടൊരിക്കൽ ബ്രിട്ടീഷ് പര്യവേഷകൻ വിവിയൻ ഫ്യൂസും സംഘവും ഈ ദീപിനെ ദുരൂഹതയുടെ ചുരുളഴിക്കാനായി ഈ ദ്വീപ് സന്ദർശിച്ചിരുന്നു. പക്ഷേ ഇവർ പിന്നീട് തിരികെ വന്നില്ല. ഇവരെ അന്വേഷിച്ചു പോയവരും തിരികെ എത്തിയില്ല. സമീപത്തുള്ള ഗോത്ര വർഗ്ഗക്കാരെ കൂട്ടി ഇവരെ തിരയാൻ ദ്വീപിലേക്ക് പോകാൻ മറ്റൊരു പരിവേഷണ സംഘം മുന്നോട്ടു വന്നെങ്കിലും ഗോത്രവർഗ്ഗക്കാർ ആരും അവരുടെ ഒപ്പം ചെല്ലാൻ തയ്യാറായില്ല. ഈ ദ്വീപിലേക്ക് കാലെടുത്തുവച്ചവർക്ക് ആർക്കും തിരികെ വരാൻ കഴിയില്ല എന്നാണ് ഗോത്രവർഗ്ഗക്കാർ വിശ്വസിക്കുന്നത്. അത് ഏറെക്കുറെ ശരിയുമാണ്.
മുൻപ് ഈ ദ്വീപിൽ മനുഷ്യവാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പെട്ടെന്നൊരു ദിവസം ദ്വീപിലുള്ള മുഴുവൻ മനുഷ്യരും അപ്രത്യക്ഷമാക്കപ്പെടുക ആയിരുന്നു. അന്ന് താമസിച്ചിരുന്ന ആളുകളുടെ മുന്നിൽ പുക പോലുള്ള എന്തോ ഒന്ന് പ്രത്യക്ഷപ്പെടുകയും അതിൽ തൊടുന്നവർ പുകയോടൊപ്പം അലിഞ്ഞു അന്തരീക്ഷത്തിൽ ഇല്ലാതാവുകയും ആണ് ചെയ്യുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് ഏറെ നാളുകൾക്ക് ശേഷം പലരുടെയും ശവശരീരങ്ങൾ ദ്വീപിന്റെ പല ഭാഗങ്ങളിലായി കണ്ടെത്തി. സത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടു കൂടി ഈ ദ്വീപിൽ എത്തുന്ന മനുഷ്യർ അപ്രത്യക്ഷമാകുന്നതുമായി ബന്ധപ്പെട്ട രഹസ്യത്തിന്റെ ചുരുൾ ഇതുവരെ അഴിഞ്ഞിട്ടില്ല.