അവൾ മുറിവേറ്റവൾ; ആ കുഞ്ഞ് ദുരിതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ; ഗർഭഛിദ്രം അനുവദിച്ച് ഹൈക്കോടതി

26 ആഴ്ച ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭ ഛിദ്രത്തിന് അനുമതി നൽകിയിരിക്കുകയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി . ബലാൽസംഗത്തിനു ഇരയായി ഗർഭിണിയായ പെൺകുട്ടിക്കാണ് ജസ്റ്റിസ് വിനോദ് എസ് ഭരദ്വാജിന്റെ  അധ്യക്ഷതയിലുള്ള ബെഞ്ച് ഗർഭ ഛിദ്രത്തിനുള്ള അനുമതി നൽകിയത്.

അവൾ മുറിവേറ്റവൾ; ആ കുഞ്ഞ് ദുരിതകാലത്തിന്റെ ഓർമ്മപ്പെടുത്തൽ; ഗർഭഛിദ്രം അനുവദിച്ച് ഹൈക്കോടതി 1

പീഡനത്തില്‍ പെൺകുട്ടിയുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ മുറിവേറ്റു. അതുകൊണ്ടുതന്നെ ആ കുട്ടി ദുരിത കാലത്തിന്റെ ഓർമ്മപ്പെടുത്തലായി മാറും. ഒരിയ്ക്കലും ആ കുട്ടിയുടെ ജനനം ആര്‍ക്കും സന്തോഷത്തിനുള്ള വക നല്‍കില്ല. ആ  കുട്ടി ജനിച്ചാൽ അനുഭവിക്കേണ്ടി വരുന്ന ആഘാതവും വേദനയും വളരെ വലുതാണ്. ഒരിക്കലും ആ കുട്ടി അവൾക്ക് സമ്മാനിക്കുന്നത് നല്ല ഓർമ്മകൾ ആയിരിക്കില്ല. അവൾ മനസ്സിനും ശരീരത്തിനും ഒരേപോലെ മുറിവേറ്റവളാണ്. അതിന്റെ ബാക്കി പത്രമായാണ് പെൺകുട്ടി ഉദരത്തിൽ വളരുന്നത്. ബലാത്സംഗത്തിലൂടെ ഗർഭധാരണം നടക്കാം എന്ന വസ്തുത ഒരിക്കലും അവഗണിക്കാൻ കഴിയുന്നതല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

 പെൺകുട്ടി ആഗ്രഹിക്കാതെ കുട്ടി ജനിക്കുക ആണെങ്കിൽ ആ കുട്ടിയുടെ ജനനത്തെ തന്നെ ശപിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും. വളരെ വേദനാജനകമായ ഒരു ജീവിതം ആ കുട്ടിക്കും അമ്മയ്ക്കും നയിക്കേണ്ടതായി വരും. എന്ന് മാത്രമല്ല ജീവിതത്തിൽ ഉടനീളം ചെയ്യാത്ത കുറ്റത്തിന് വേദന അനുഭവിക്കേണ്ടതായും  വരും . ഗര്‍ഭ ഛിദ്രം അനുവദിക്കുന്നതിനു വേണ്ടിയുള്ള  പെൺകുട്ടിയുടെ അപേക്ഷ ശരിവെച്ചു കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജീവിതകാലം മുഴുവന്‍ അമ്മയും കുഞ്ഞും തീരാ ദുരിതം അനുഭവിക്കേണ്ടി വരുമെന്ന്  കോടതി നിരീക്ഷിച്ചു.  ഇത് പരിഗണിച്ചാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്കിയത്.  

Exit mobile version