റ്റാറ്റൂ ചെയ്യുന്നതിന് പിന്നിൽ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ട്; ഒരു  25കാരിയുടെ ശരീരത്തിലെ ഏറെ വിചിത്രമായ ഒരു റ്റാറ്റൂവും അതിനു പിന്നിലെ കാരണവും

ടാറ്റൂ ചെയ്യുക എന്നത് ഇന്ന് ഒരു ഫാഷനായി മാറിയിട്ടുണ്ട്. യുവ തലമുറയിൽ ഉള്ളവരിൽ പ്രത്യേകിച്ചും. വളരെ വ്യത്യസ്തമായ ചിത്രങ്ങളും ഓര്‍മകളും ഒക്കെയാണ് സാധാരണയായി ശരീരത്തിൽ പലരും പച്ച കുത്താറുള്ളത്. ഇവിടെ ഒരു 25 കാരി തന്റെ  യുവതി തന്‍റെ ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത് വളരെ വിചിത്രമായ ഒരു കാര്യമാണ്. ഇവര്‍ ബസ് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഇവർ തന്റെ ഏറ്റവും പ്രിയപ്പെട്ട ബസ് റൂട്ടും അതുവഴി ഓടുന്ന പ്രിയപ്പെട്ട ബസ്സുമാണ് ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്. അതീവ വിചിത്രം,എന്നു മറ്റുള്ളവര്‍ക്ക് തോന്നിയേക്കാം. പക്ഷേ മറ്റുള്ളവർക്ക് മാത്രമാണ് ഇത് വിചിത്രം,  എലിയട്ടിന് അങ്ങനെയല്ല.

റ്റാറ്റൂ ചെയ്യുന്നതിന് പിന്നിൽ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ട്; ഒരു  25കാരിയുടെ ശരീരത്തിലെ ഏറെ വിചിത്രമായ ഒരു റ്റാറ്റൂവും അതിനു പിന്നിലെ കാരണവും 1

മാഞ്ചസ്റ്ററിൽ നിന്ന് സ്റ്റോക്ക് പോർട്ടിലേക്കുള്ള ബസ് റൂട്ട് നമ്പറാണ് ഇവർ തന്റെ കയ്യിൽ പച്ച കുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണ് എലിയെട്ട്. ഈ റൂട്ടിലെ യാത്രയ്ക്കിടെയാണ് ഇവർ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് ഈ വഴി സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ റൂട്ടിനോട് ഇവർക്ക് പ്രത്യേക താൽപര്യവും ഇഷ്ടവും ഉണ്ട്. ബസ് റൂട്ട് ടാറ്റൂ ചെയ്ത ചിത്രം ഇവർ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കു വച്ചതും. ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഒരു സ്വപ്നം പൂർത്തീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് ഇവർ ഈ ചിത്രം പങ്കുവെച്ചത്. ഏതായാലും വ്യത്യസ്തമായ ഈ ടാറ്റൂ സോഷ്യൽ മീഡിയയിൽ വേഗം തന്നെ വൈറലായി മാറി. ഏറെ പ്രചോദനകരമായ ഒരു ആശയമാണ് ഇത് എന്നാണ് പലരും കമന്റായി കുറച്ചത്.

Exit mobile version