58 മണിക്കൂർ നേരം ദീർഘമായി ചുംബിച്ച് സ്വപ്ന തുല്യമായ നേട്ടം സ്വന്തമാക്കി ദമ്പതികൾ

ചുംബനത്തിന് മനുഷ്യ ബന്ധത്തിനിടയില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്.   സ്നേഹപ്രകടനത്തിൽ ചുംബനത്തിനുള്ള പങ്ക് ഒരിയ്ക്കലും ഒഴിച്ചു കൂടാന്‍ പറ്റില്ല. ഒരു വ്യക്തിയോടുള്ള പ്രണയവും സ്നേഹവും കരുതലുമൊക്കെ ചുംബനത്തിലൂടെ നമുക്ക് പ്രകടിപ്പിക്കാൻ കഴിയും . എന്നാൽ ദീർഘ നേരം തുടർച്ചയായി ചുംബിച്ച്  ലോക റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഇവിടെ ഒരു ദമ്പതികൾ . ഇവര്‍ ചുംബിച്ചത് എത്ര സമയം ആണെന്നല്ലേ. തുടർച്ചയായ 58 മണിക്കൂറും 35 മിനിറ്റും 58 സെക്കൻഡുമാണ് ഈ ദമ്പദികള്‍    തുടര്‍ച്ചയായി ചുംബിച്ചത്.

58 മണിക്കൂർ നേരം ദീർഘമായി ചുംബിച്ച് സ്വപ്ന തുല്യമായ നേട്ടം സ്വന്തമാക്കി ദമ്പതികൾ 1

ഈ ചുംബന മത്സരം നടന്നത് തായ്ലന്‍റില്‍ വച്ചായിരുന്നു. തായ്‌ലാന്റിലെ പട്ടായ ബീച്ചിൽ വച്ച് നടന്ന മത്സരത്തിലാണ് ദമ്പതിമാർ 58 മണിക്കൂറോളം നേരം ദീർഘമായി ചുംബിച്ചത് . ഇവർ ഇതിലൂടെ ആരെയും അമ്പരപ്പിക്കുന്ന ഒരു ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി. മത്സരം നടത്തിയ സംഘാടകർ നിരവധി നിബന്ധനകൾ വച്ചിരുന്നു എങ്കിലും 70 വയസ്സ് പ്രായമായ ദമ്പതികൾ ഉൾപ്പെടെ 50 ഓളം പേർ ഈ മത്സരത്തിൽ പങ്കെടുത്തു.

58 മണിക്കൂർ നേരം ദീർഘമായി ചുംബിച്ച് സ്വപ്ന തുല്യമായ നേട്ടം സ്വന്തമാക്കി ദമ്പതികൾ 2

സുദീർഘമായി ചുംബിച്ചു കൊണ്ടിരിക്കണം എന്നതാണ് പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്ന്. മത്സരത്തിൽ ഉടനീളം ചുണ്ടുകൾ അമർത്തിപ്പിടിച്ച് ഇരിക്കണം. ഒരു കാരണവശാലും ചുണ്ടില്‍ നിന്നും ചുണ്ട് എടുക്കാന്‍ കഴിയില്ല.   ചുംബിച്ചു കൊണ്ട് തന്നെ സ്ട്രോ ഉപയോഗിച്ച് ഭക്ഷണ പാനീയങ്ങൾ കഴിക്കാനും ടോയ്‌ലറ്റിൽ പോകുന്നതിനും അധികൃതര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും ചുണ്ടിൽ നിന്നും പിടിവിടാൻ പാടില്ല എന്ന് മാത്രം . വിജയികള്‍ക്ക് വളരെയധികം വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങൾ ലഭിച്ചു. ഇതിൽ ഡയമണ്ട് മോതിരങ്ങളും ലക്ഷങ്ങളുടെ ക്യാഷ് പ്രൈസും ഉൾപ്പെടുന്നു.

Exit mobile version