ആധാറിന് അപേക്ഷിച്ചു; ഇരിക്കൂർ സ്വദേശിക്ക് ലഭിച്ചത് രണ്ട് വ്യത്യസ്ത നമ്പരുകൾ ഉള്ള അധാര്‍ കാര്‍ഡുകള്‍

ആധാറിന് അപേക്ഷിച്ച ഇരിക്കൂർ സ്വദേശിക്കാണ് രണ്ട് വ്യത്യസ്ത നമ്പറുകളിലുള്ള ആധാർ കാർഡുകൾ ലഭിച്ചത്. കുരാരി ഗാലക്സി വില്ലയിൽ എസി മഹറൂഫിന്റെ മകൻ റംഹാസിന് വേണ്ടി ആധാറിന് അപേക്ഷിച്ചപ്പോഴാണ് ഇത്തരത്തില്‍ രണ്ട് വ്യത്യസ്ഥ നമ്പറില്‍ ഉള്ള അധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്.

ആധാറിന് അപേക്ഷിച്ചു; ഇരിക്കൂർ സ്വദേശിക്ക് ലഭിച്ചത് രണ്ട് വ്യത്യസ്ത നമ്പരുകൾ ഉള്ള അധാര്‍ കാര്‍ഡുകള്‍ 1

 ഇരിക്കൂർ ബസ് സ്റ്റാന്‍റിന്  സമീപത്തുള്ള അക്ഷയ സെന്ററിൽ നിന്ന് മകന്‍  ഹംറാസിന് ആധാർ കാർഡ് ലഭിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അക്ഷയ സെന്ററിൽ നിന്ന് കോൾ വന്നത്. വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ്  ആധാർ കാർഡിനായി നൽകിയ ഫോട്ടോ അവ്യക്തമായതിനാൽ അപേക്ഷ തള്ളിയെന്ന് കാണിച്ച് അക്ഷയയില്‍ നിന്നും ഫോണ്‍ വരുന്നത്.

ഇതോടെ വീണ്ടും അക്ഷയ സെന്ററിൽ എത്തി വിവവരങ്ങള്‍ ഒരിക്കല്‍ക്കൂടി  നല്‍കി . ഇതിനു ശേഷം ആണ് രണ്ടു വ്യത്യസ്ത നമ്പരില്‍ ഉള്ള ആധാർ കാർഡുകൾ ലഭിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു ആധാർ നമ്പർ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. അതുകൊണ്ടുതന്നെ മകന് രണ്ട് വ്യത്യസ്ത നമ്പറുകളില്‍ ഉള്ള ആധാർ കാർഡുകൾ ലഭിച്ചതോടെ ആകെ അങ്കലാപ്പിലായി ഹംറാസിന്റെ മാതാപിതാക്കൾ.

 തുടർന്ന് ഇവർ അക്ഷയ സെന്ററുമായി ബന്ധപ്പെട്ടു വിവരം അറിയിച്ചു. ഒരു ആധാർ കാർഡ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതായി അക്ഷയയിൽ നിന്നും വിവരം ലഭിച്ചു. രണ്ട് ആധാർ കാർഡുകളും അക്ഷയയിൽ തിരികെ ഏൽപ്പിച്ചിട്ടുണ്ട്. അതേസമയം കുട്ടികളുടെ ആധാർ കാർഡിന് വേണ്ടി അപേക്ഷിക്കുമ്പോൾ മാതാവിന്റെ വിരലടയാളം വയ്ക്കുന്നതുകൊണ്ട് ഇത്തരത്തിലുള്ള അവസ്ഥ നേരത്തെയും  ഉണ്ടായിട്ടുള്ളതായി  അക്ഷയ അധികൃതർ പറയുന്നു.  അഞ്ചു വയസ്സാകുമ്പോൾ കുട്ടിയുടെ വിരലടയാളം മാത്രം വച്ച് ആധാർ കാർഡ് നിലനിർത്തുകയാണ് ചെയ്യുന്നതെന്നും അവര്‍ അറിയിച്ചു.

Exit mobile version