ലോക രാജ്യങ്ങളിൽ കൊറോണയുടെ ആശങ്ക ഒഴിയുമ്പോൾ ചൈനയിൽ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്. ചൈനയിൽ പലയിടത്തും കോറന്‍റൈന്‍ സെന്ററുകളും കൊറോണ രോഗികൾക്ക് വേണ്ടി മാത്രമുള്ള ആശുപത്രികളും വ്യാപകമാവുകയാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് ഗ്വാങ്ഷാവിൽ മൂന്നു ലക്ഷത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കോറന്‍റൈന്‍ കേന്ദ്രങ്ങൾ നിർമിച്ചു എന്നാണ് വാർത്ത. ഇതിന്‍റെ ദൃശ്യങ്ങളും അടുത്തിടെ സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിരുന്നു.
ഗ്വാങ്ഷൌ 13 ലക്ഷം ആളുകൾ താമസിക്കുന്ന ചൈനയിലെ ഒരു നഗരമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ നഗരത്തിൽ കൊറോണ പിടിപെട്ട രോഗികളുടെ എണ്ണം രാജ്യാന്തര ശരാശരിയെക്കാൾ ഒരുപാട് മുകളിലാണ്. ഒരു ദിവസം മാത്രം 7000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ യുദ്ധകാല അടിസ്ഥാനത്തിൽ ഇവിടെ കൊറന്റൈൻ സെന്ററുകൾ നിർമ്മിക്കുകയാണ് ചൈന. കൂടാതെ നിരവധി താൽക്കാലിക ആശുപത്രികളും നിർമ്മിക്കുന്നുണ്ട്. ഈ പ്രദേശത്ത് അടുത്തിടെ നിർമ്മിച്ച ഒരു താൽക്കാലിക ആശുപത്രിയിൽ 80,000 പേരെ ഉൾക്കൊള്ളാൻ കഴിയും എന്നാണ് ലഭിക്കുന്ന വിവരം. ഇത് കൂടാതെ മൂന്നു ലക്ഷത്തോളം കിടക്കകളുള്ള മറ്റൊരു കോറന്റൈൻ കേന്ദ്രത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്.
ചൈനയിലെ ഏറെ പ്രശസ്തമായ ബീജിങ്ങ് ഉൾപ്പെടെയുള്ള നഗരങ്ങളിലും സ്ഥിതിഗതികൾ വഷളാണ്. നീണ്ട ഇടവേളക്കു ശേഷമാണ് രാജ്യത്ത് ഇത്തരത്തിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്നത്. നിലവിൽ രോഗിയുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്ന എല്ലാവരെയും കോറന്‍റൈന്‍ സെന്ററിലേക്ക് മാറ്റാൻ ചൈനയിലെ ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു കഴിഞ്ഞു. സീറോ കോവിഡ് എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി കർശനമായ നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ഏതായാലും കടുത്ത കോവിഡ് നിയന്ത്രണങ്ങളിൽ വലിഞ്ഞിരിക്കുകയാണ് ജനം. പതിവിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ജനം തെരുവില്‍ ഇറങ്ങുന്നതും ലോകം കണ്ടു.