ശ്രദ്ധയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അഫ്താബ് ചെയ്ത ക്രൂരത കേട്ട് ഞെട്ടിയിരിക്കുകയാണ് കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച വീട്ടിൽ രണ്ടു പ്രാവശ്യം പോയിരുന്നു എങ്കിലും സംശയിക്കാത്തക്കതായി ഒന്നും കണ്ടില്ലെന്ന് പുതിയ കാമുകി പോലീസിനോട് പറയുന്നു.
അഫ്താബിന് ഇരുപതോളം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം 12 ആം ദിവസമാണ് അഫ്താബ് ഡേറ്റിംഗ് ആപ്പ് വഴി പുതിയ കാമുകിയായ മനോരോഗ വിദഗ്ധയെ കണ്ടെത്തുന്നത്. ഇവർക്ക് അഫ്താബ് നൽകിയ മോതിരം മുൻ കാമുകി ശ്രദ്ധയുടേതാണ് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം അഫ്താബിന്റെ പെരുമാറ്റത്തിൽ ഒരു സംശയവും തനിക്ക് തോന്നിയില്ലെന്ന് യുവതി പറയുന്നു.
കാമുകിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അഫ്താബിനെ അറസ്റ്റ് ചെയ്തുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് യുവതി പറയുന്നു. കാരണം ഒരുതരത്തിലുമുള്ള സംശയത്തിനും ഇട നൽകാത്ത വിധത്തിൽ ആയിരുന്നു അഫ്താബിന്റെ പെരുമാറ്റം. യുവതിക്ക് നിലവിൽ കൗൺസിലിംഗ് നൽകുന്നുണ്ട്. ഇവരുടെ മാനസികനില തകരാറിലായതായി കണ്ടെത്തിയതിനെ തുടർന്നാണ് കൗൺസിലിംഗ് നൽകുന്നത്.
അഫ്താബിന് പെർഫ്യൂമകളുടെ ഒരു വലിയ ശേഖരം ഉള്ളത് കണ്ടിരുന്നുവെന്നും അതുകൊണ്ട് സമ്മാനമായി ഒരു പെർഫ്യൂമാണ് നൽകിയതെന്നും യുവതി പറയുന്നു. പ്രണയിക്കുമ്പോൾ ഒരിക്കൽപോലും എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടായതായി തോന്നിയിട്ടില്ല. ഒരു ചെയിൻ സ്മോക്കർ ആയിരുന്നു അഫ്താബ്. പുകവലി ശീലം അവസാനിപ്പിക്കണമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നോൺ വെജ് വിഭവങ്ങളോട് അഫ്താബിന് പ്രത്യേക കമ്പം ഉണ്ടായിരുന്നതായും കാമുകി പറയുന്നു.