ശരീരത്ത് മാത്രം കോടികള്‍ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ. സഞ്ചരിക്കുന്ന വാഹനം സ്വർണം പൊതിഞ്ഞത്. ഗോൾഡൻ ഗയ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ സഹോദരങ്ങൾ ശരീരത്തിലാകമാനം സ്വർണം ധരിക്കുന്നതിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയവരാണ്. ബണ്ടി ഗുർജർ, സണ്ണി വാഗ്ചോർ എന്നാണ് ഇവരുടെ പേര്. കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ ധരിച്ചാണ് ഇവർ എപ്പോഴും പൊതുജന മധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്.
പ്രധാനമായും സിനിമയ്ക്ക് ഫിനാൻസ് നൽകുന്നതാണ് ഇവരുടെ ബിസിനസ്. ഹിന്ദി സിനിമയിലെ സൂപ്പർതാരങ്ങളുമായി എല്ലാം വളരെ അടുത്ത സൗഹൃദമാണ് ഇവർക്കുള്ളത്. പക്ഷേ ഇവരുടെ വരുമാനത്തിന് പിന്നിലുള്ള യഥാർത്ഥ സ്രോതസ് എന്താണെന്ന് ഒരിക്കൽപ്പോലും ഇവർ തുറന്നു പറഞ്ഞിട്ടില്ല. ചെറുപ്പം മുതൽ തന്നെ സ്വർണം ധരിച്ച് നടക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് തങ്ങൾ എന്ന് സണ്ണിയും ബണ്ടിയും ഒരേപോലെ പറയുന്നു. ഇവരെ ഗോൾഡന്‍ ഗയ്സ് എന്നാണ് നാട്ടുകാർ എല്ലാവരും വിളിക്കുന്നത്. ചെറുപ്പം മുതലേ തന്നെ ശരീരം നിറയെ സ്വർണം ധരിക്കുന്നത് കൊണ്ട് തന്നെ ഇത് തങ്ങളുടെ ശീലമായി മാറി എന്നാണ് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നത്.
ഇരുവരും ഏഴ് കിലോയോളം സ്വർണാഭരണങ്ങൾ ശരീരത്ത് ധരിക്കാറുണ്ട്. ഇത് ഒരു വലിയ ഭാരമായി രണ്ടാളും കരുതുന്നില്ല. വലിയ ചങ്ങലകൾ , മോതിരങ്ങൾ , വളകൾ എന്നിവയാണ് പ്രധാന ആഭരണങ്ങൾ. കൂടാതെ ഇവരുടെ കൈവശമുള്ള മൊബൈലും മറ്റു ഗാഡ്ജറ്റുകളും എല്ലാം സ്വർണം കൊണ്ട് പൂശിയിട്ടുണ്ട്. ഇവരുടെ കാർ പോലും സ്വർണം കൊണ്ട് പൊതിഞ്ഞതാണ്. ഷൂസിലും സ്വർണ്ണമുണ്ട്. ഇവർ ധരിക്കുന്ന കണ്ണടയിൽ പോലും സ്വർണ്ണത്തിന്റെ മിനുക്ക് പണികൾ കാണാം. ഇവരുടെ കാറിലെ അലോയ് വീലുകളിൽ പോലും സ്വർണ്ണം പൂശിയിട്ടുണ്ട്. ഇത്രയധികം സ്വര്‍ണം ദരിക്കുന്നതുകൊണ്ട് തന്നെ ഇവരുടെ ഒപ്പം എല്ലായിപ്പോഴും
അംഗരക്ഷകരും ഉണ്ടാകാറുണ്ട്.