കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നുന്നു; ഇതുവരെ മനസ്സും ശരീരവും ശരിയായിട്ടില്ല; അവിടെ ഉണ്ടായിരുന്ന ഒരാൾ പോലും പ്രതികരിച്ചില്ല; അത് വല്ലാതെ പേടിപ്പെടുത്തുന്നു

കോട്ടയത്ത് വച്ച് രാത്രിയിൽ ഡിഗ്രി വിദ്യാർഥിനിക്കും സുഹൃത്തിനും നേരെസാമൂഹിക വിരുദ്ധരുടെ ഭാഗത്ത് നിന്നും ക്രൂരമായ അക്രമം നടന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. രാത്രി 10 മണിക്ക് ശേഷം നഗരത്തിലെ കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥിനിക്കും സുഹൃത്തിനും നേരെ മോശം കമന്റുകൾ പറയുകയും പിന്നീട് അത് ശാരീരിക അക്രമത്തിൽ കലാശിക്കുക  ആയിരുന്നു. മാനസികവും  ശാരീരികവുമായി തളർന്നു പോയെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വച്ച് വിദ്യാർഥിനി പറഞ്ഞു.

കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നുന്നു; ഇതുവരെ മനസ്സും ശരീരവും ശരിയായിട്ടില്ല; അവിടെ ഉണ്ടായിരുന്ന ഒരാൾ പോലും പ്രതികരിച്ചില്ല; അത് വല്ലാതെ പേടിപ്പെടുത്തുന്നു 1

ആക്രമകാരികള്‍ തന്നെ മാത്രം ഫോക്കസ് ചെയ്തായിരുന്നു മോശമായ കമന്റുകൾ പറഞ്ഞു തുടങ്ങിയത്. ആ സമയത്ത് താൻ അവിടെ ഇരുന്നതാണ് അവർക്ക് പ്രകോപനം ഉണ്ടാകാൻ കാരണമായതെന്ന് പെൺകുട്ടി പറയുന്നു. അവർ കളിയാക്കുന്നത് തുടരുകയും മോശമായി പെരുമാറുകയും തെറി വിളിക്കുകയും ചെയ്തു. വൃത്തികേടുകളും അധിക്ഷേപം വിളിച്ചു പറയുന്നത് തുടർന്നപ്പോൾ പോടാ എന്ന് വിളിച്ച് പെൺകുട്ടി പ്രതികരിച്ചു. ഇത് അവർക്ക് ഇഷ്ടപ്പെട്ടില്ല.

പിന്നീട് കാറിൽ പിന്തുടർന്നെത്തി പെൺകുട്ടിയുടെയും സുഹൃത്തിന്റെയും ബൈക്ക് തടഞ്ഞു നിർത്തി. സുഹൃത്തിനെ അതി ക്രൂരമായി മർദ്ദിച്ചു, അത് തടഞ്ഞ തനിക്ക് നേരെയും ആക്രമണം ഉണ്ടായി. 10 മിനിറ്റിലധികം ഈ ആക്രമണം നീണ്ടു നിന്നു എന്ന് പെൺകുട്ടി പറയുന്നു.

പിന്നീടാണ് പോലീസ് എത്തുന്നത്. തലയിലും വയറിലും ഇപ്പോഴും വേദനയുണ്ട്. ഇടയ്ക്കിടയ്ക്ക് കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ തോന്നും. മനസ്സും ശരീരവും ഇതുവരെ ശരിയായിട്ടില്ല. രാത്രിയിൽ ഒരു പെൺകുട്ടി അതി  ക്രൂരമായി ആക്രമിക്കപ്പെടുന്നത് കണ്ടിട്ടും അവിടെ ഉണ്ടായിരുന്ന ആരും പ്രതികരിച്ചില്ല. ഇത് ഭയപ്പെടുത്തുന്നതാണ്. ആഘാതം ശരീരത്തിന് മാത്രമല്ല മനസ്സിലും ഉണ്ടായി. ഇതുവരെ അത് വിട്ടു മാറിയിട്ടില്ല. സുഹൃത്തിനാണ് ആക്രമണത്തിൽ കൂടുതൽ പരിക്കേറ്റതൊന്നും പെൺകുട്ടി പറഞ്ഞു.

Exit mobile version