വിമാനത്തിന്റെ വാതിൽ തുറക്കാൻ യേശു പറഞ്ഞു; 37000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ഫ്ലൈറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരിയെ അതിസാഹസികമായി കീഴടക്കി

37000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരിയെ അതി സാഹസികമായി കീഴടക്കി.  അമേരിക്കൻ സ്വദേശിയായ എലോം അഗ്ബേഗ്ന്യൂ എന്ന സ്ത്രീയെയാണ് പോലീസ് പിടി കൂടിയത്. വിമാനത്തിലെ ജീവനക്കാരിയെ തള്ളിമാറ്റിക്കൊണ്ടാണ് ഇവർ ഡോർ തുറക്കാൻ ശ്രമം നടത്തിയത്. ഇതോടെ ഫ്ലൈറ്റിനുള്ളിലെ യാത്രക്കാര്‍ ഇവരെ ഇവരെ തടഞ്ഞു നിര്‍ത്തിയതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ടെക്സാസിലെ ഹൂസ്റ്റണില്‍  നിന്ന് ഒഹായോയിലെ കൊളംബസിലേക്ക് പോവുകയായിരുന്ന സൗത്ത് വെസ്റ്റ് വിമാനത്തിനുള്ളിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. അപ്പോൾ വിമാനം 37000 അടി ഉയരത്തില്‍ പറക്കുക ആയിരുന്നു.

വിമാനത്തിന്റെ വാതിൽ തുറക്കാൻ യേശു പറഞ്ഞു; 37000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ഫ്ലൈറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരിയെ അതിസാഹസികമായി കീഴടക്കി 1

യാത്രക്കാരി അക്രമാസക്ത ആയതിനെ തുടർന്ന് വിമാനം അർക്കൻസസിലെ ബിൽ ആൻഡ് ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി. തുടർന്ന് യാത്രക്കാരിയെ പോലീസിന് കൈമാറി. യേശു തന്നോട് ഓഹായോയിലേക്ക് പറക്കാൻ പറഞ്ഞുവെന്നും യാത്രയ്ക്കിടെ ബൈക്കിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു എന്നുമാണ് ഇവർ പറയുന്നത്.

 ഫ്ലൈറ്റിൽ സമാധാനപരമായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ പെട്ടെന്ന് എഴുന്നേറ്റ് വിമാനത്തിന്റെ വാതിലിന്റെ ഭാഗത്തേക്ക് നടന്നു നീങ്ങിയത്. കുറച്ചു സമയം ഡോറില്‍ നോക്കി നിന്നതിന് ശേഷം പെട്ടെന്ന് വാതിൽ തുറക്കാൻ ശ്രമിക്കുക ആയിരുന്നു ഇവര്‍. ഫ്ലൈറ്റിന്റെ ഡോറിൽ തല ഇടിച്ച് ബഹളം വച്ച ഇവരെ പിടിച്ചുമാറ്റാൻ ചെന്ന യാത്രക്കാരോടും ക്യാമ്പിൽ ക്രൂവിനോടും ഇവർ പറഞ്ഞത് യേശു പറഞ്ഞിട്ടാണ് താൻ ഇത് ചെയ്യുന്നത് എന്നാണ്. ഒരു  ലഗേജും ഇല്ലാതെയാണ് ഇവർ ഫ്ലൈറ്റിൽ യാത്ര ചെയ്തത്. ഇവരുടെ മാനസികാരോഗ്യത്തിന് തകരാറുള്ളതായി സംശയിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

Exit mobile version