കടുത്ത വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച രോഗിയുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 187 നാണയങ്ങളാണ്. കർണാടകയിലെ ബാഗൽ കോട്ടിലാണ് ഈ വിചിത്രമായ സംഭവം നടന്നത്.
കലശലായ വയറുവേദനയും ചർദ്ദിയും മൂലമാണ് 58 കാരൻ ദയമ്പ ഹരിജൻ ആശുപത്രിയിൽ എത്തുന്നത്. ഡോക്ടർമാർ ചില മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. തുടർന്ന് ഇയാളെ എൻഡോസ്കോപ്പി നടത്തിയ ഡോക്ടർമാർ ശരിക്കും ഞെട്ടിപ്പോയി. രോഗിയുടെ വയറിനുള്ളിൽ നിന്നും നാണയങ്ങളുടെ ഒരു ശേഖരമാണ് ഡോക്ടർമാർ കണ്ടെത്തിയത്. ഉടൻ തന്നെ ഈ രോഗിയെ ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തുടര്‍ന്നു ഇയാളുടെ വയറ്റിനുള്ളിൽ നിന്നും 187 നാണയങ്ങളാണ് ഡോക്ടർമാർ പുറത്തെടുത്തത്. ആകെ 462 രൂപയുടെ നാണകങ്ങളാണ് ഇയാളുടെ വയറ്റിൽ ഉണ്ടായിരുന്നത്.
എന്തിനാണ് നാണയങ്ങൾ വിഴുങ്ങിയത് എന്ന് ഡോക്ടർമാർ രോഗിയോട് ചോദിച്ചു. അതിന് വളരെ വിചിത്രമായ കാരണമാണ് ഇയാളുടെ ഭാഗത്തു നിന്നും ലഭിച്ചത്. താൻ ഒരു യാചകനായിരുന്നു എന്നും തനിക്ക് ഭിക്ഷാടനത്തിലൂടെ നാണയം ലഭിക്കുമ്പോഴൊക്കെ അവ വിഴുങ്ങി വെള്ളം കുടിക്കുകയാണ് ചെയ്തിരുന്നതെന്നും ഇയാൾ പറഞ്ഞു. തനിക്ക് നാണയം വിഴുങ്ങാൻ വളരെ ഇഷ്ടമായിരുന്നുവെന്നും , ഇവ വയറ്റിലെത്തി ഭക്ഷണം പോലെ ദേഹിക്കും എന്നാണ് കരുതിയിരുന്നത് എന്നുമാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത് . കഴിഞ്ഞ മൂന്നു മാസത്തോളമായി നാണയങ്ങൾ വിഴുങ്ങുന്നത് ഇയാൾ പതിവാക്കിയിരുന്നു.
ഇയാളുടെ വയറ്റിൽ നിന്നും നാണയങ്ങൾ നീക്കം ചെയ്യാന്‍ രണ്ടു മണിക്കൂറിൽ അധികം നീണ്ട ശസ്ത്രക്രിയയാണ് വേണ്ടി വന്നത്. അഞ്ചു രൂപയുടെ 56 നാണയങ്ങളും രണ്ടു രൂപയുടെ 51 നാണയങ്ങളും ഒരു രൂപയുടെ 80 നാണയങ്ങളുമാണ് ഇയാളുടെ വയറ്റിൽ ഉണ്ടായിരുന്നത് .